Breaking News

Trending right now:
Description
 
Dec 25, 2014

നാലുദിവസംകൊണ്ട്‌ പികെ നൂറുകോടി വാരി

image അമീര്‍ഖാന്റെ ചിത്രമായ പികെയ്‌ക്ക്‌ ചരിത്രവിജയം. നാലുദിവസംകൊണ്ട്‌ പികെ വാരിക്കൂട്ടിയത്‌ നൂറുകോടിയിലേറെ രൂപ. കൃത്യമായി പറഞ്ഞാല്‍ 113.5 കോടി രൂപ. ചിത്രം വന്‍ തരംഗമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. ഡിസംബര്‍ 19നാണ്‌ ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന്‌ എത്തിയത്‌. ചിത്രം നൂറുകോടി കവിഞ്ഞതിലുള്ള സന്തോഷം നായിക അനുഷ്‌കാ ശര്‍മ ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചു. പോസ്‌റ്ററിലെ വ്യത്യസ്‌തത കൊണ്ടും കഥയുടെ സ്വഭാവംകൊണ്ടും റിലീസിങിനു മുമ്പേ പികെ ജനശ്രദ്ധനേടിയിരുന്നു. ഓ മൈ ഗോഡ്‌ എ്‌ന്ന ഹിന്ദിചിത്രത്തിന്റെ പകര്‍പ്പായും പികെയെ പലരും വിലയിരുത്തി. എന്തായാലും വിമര്‍ശനങ്ങള്‍ക്ക്‌ വിടനല്‍കി അമീറിന്റെ പികെ ഹിറ്റുകളുടെ പട്ടികയില്‍ ഇടംപിടിക്കാനൊരുങ്ങുകയാണ്‌. ഹിരാനി, വിധു വിനോദ്‌ ചോപ്ര, സിദ്ദാര്‍ഥ്‌ റോയി കപൂര്‍ എന്നിവര്‍ സംയുക്തമായി നിര്‍മിച്ച ചിത്രത്തില്‍ അമീര്‍ഖാന്‌ പുറമെ അനുഷ്‌കാ ശര്‍മ, സുഷാന്തി സിങ്‌ രാജ്‌പുഡ്‌, ബൊമാന# ഇറാനി തുടങ്ങിയവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്‌.