Breaking News

Trending right now:
Description
 
Dec 24, 2014

നാഷണല്‍ ഗയിംസില്‍ കൊച്ചി ഇന്‍ഡോര്‍ സ്‌റ്റേഡിയം 'പ്രകാശ് പദുകോണ്‍ പ്ലാസ'

തോമസ് മത്തായി കരിക്കംപള്ളില്‍
image കൊച്ചി: നാഷണല്‍ ഗയിംസില്‍ ടേബിള്‍ ടെന്നിസ്, ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നടക്കുന്ന കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം ഗയിംസ് കാലയളവില്‍ പദ്മശ്രീ പ്രകാശ് പദുകോണിന്റെ ബഹുമാനാര്‍ഥം 'പ്രകാശ് പദുകോണ്‍ പ്ലാസ' എന്നറിയപ്പെടും.

ടേബിള്‍ ടെന്നിസ് ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചു വരെയും ബാഡ്മിന്റണ്‍ ഒന്‍പതു മുതല്‍ 14 വരെയുമാണ് സംഘടിപ്പിക്കുക.

റീജണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (ആര്‍.എസ്.സി) നിയന്ത്രിക്കുന്ന രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം 10.23 കോടി രൂപ ചെലവഴിച്ചാണ് നാഷണല്‍ ഗയിംസ് സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തില്‍ പുതുക്കുന്നത്.