Breaking News

Trending right now:
Description
 
Dec 24, 2014

ഒർലാന്റോ സെന്റ്‌മേരീസ് ദേവാലയത്തിൽ ക്രിസ്‌മസ്‌ ശുശ്രൂഷ

image

ഒർലാന്റോ: മാനവകുലത്തിന്റെ വീണ്ടെടുപ്പിനായി മനുഷ്യാവതാരം ചെയ്ത ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ജനനം വിളിച്ചറിയിച്ച്‌ കരോള്‍ സംഘങ്ങള്‍ ലോകമെമ്പാടും ക്രിസ്‌മസ്‌ രാവുകളെ സമ്പന്നമാക്കുമ്പോള്‍, ശാന്തിയുടേയും സമാധാനത്തിന്റേയും, സ്‌നേഹദൂതുമായി ഒർലാന്റോ സെന്റ്‌മേരീസ് ദേവാലയവും ഭവനങ്ങൾ സന്ദർശിച്ച് ഈവര്‍ഷത്തെ ക്രിസ്‌മസ്‌ കരോള്‍ സന്ദേശങ്ങൾ പകർന്നു. ക്രിസ്മസ് ശുശ്രൂഷകൾ 24 തീയതി ബുധനാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരത്തോടെ ആരംഭിക്കും. തുടർന്ന് ക്രിസ്മസ് കുർബാനയും, തീജ്വാല ശുശ്രൂഷകളും നടക്കും.

യേശു നമ്മുടെ ഹൃദയത്തിൽ ജനിക്കുന്നില്ലെങ്കിൽ അവൻ ബേഥലഹേമിൽ ജനിച്ചതുകൊണ്ടോ, ഗംഭീരമായ ആഘോഷങ്ങൾ നടത്തിയതുകൊണ്ടോ യാതൊരു പ്രയോജനവും ഇല്ല. ലോക രക്ഷകനായി പിറന്ന യേശു ക്രിസ്തുവിനെ ക്രിസ്ത്യാനികൾ തങ്ങളുടെ സഭയുടെ/ വിഭാഗത്തിന്റെ ബ്രാൻഡ് അംബാസിഡർ ആക്കി വിപണനതന്ത്രം ആവിഷ്കരിക്കുന്നു. ക്രിസ്തു കാട്ടിതന്ന സ്നേഹം, വിനയം, കാൽവറിയോളമുള്ള ത്യാഗം എന്നിവ ഉള്ള എല്ലാ മതങ്ങളിലും, വിഭാഗങ്ങളിലും യേശു ക്രിസ്തുവിന്റെ സാന്നിധ്യം ഉണ്ട്.

വേദനിക്കുന്ന മനസുകള്‍ക്ക്‌ ആശ്വാസത്തിന്റെ സന്ദേശം നല്‍കി മാലാഖമാര്‍ ഭൂമിയില്‍ അവതരിക്കുന്ന ഈ നാളുകള്‍ ശാന്തിയുടേയും, സമാധാനത്തിന്റേയും സന്ദേശം നാമോരോരുത്തരിലും നിറയ്‌ക്കുവാന്‍ ക്രിസ്മസ് ആഘോഷങ്ങളിലൂടെ സാധിക്കണമെന്ന്‌ വികാരി ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം ആശംസിച്ചു.