Breaking News

Trending right now:
Description
 
Dec 24, 2014

മതവികാരം വ്രണപ്പെടുത്തി; പികെയ്‌ക്കെതിരെ കേസ്‌

image അമീര്‍ ഖാന്റെ ചിത്രമായ പികെയ്‌ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന്‌ കേസെടുത്തു. കളക്ഷന്‍ റെക്കാര്‍ഡുകള്‍ തകര്‍ത്ത്‌ മുന്നേറുന്നതിനിടെയാണ്‌ പികെ കേസില്‍പെട്ടിരിക്കുന്നത്‌. ഹിന്ദു ലീഗല്‍സെല്‍ നേതാവ്‌ പ്രശാന്ത്‌ പട്ടേലാണ്‌ ചിത്രത്തിനെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്‌. പികെയുടെ സംവിധായകന്‍ രാജ്‌കുമാര്‍ ഹിറാനി, നായകന്‍ അമീര്‍ഖാന്‍, സംവിധായകന്‍ വിധു ചോപ്ര എന്നിവര്‍ എതിര്‍കക്ഷികളാക്കി ഹിന്ദു ലീഗല്‍ സെല്‍ പരാതി നല്‍കുകയായിരുന്നു. ചിത്രത്തില്‍ ഹൈന്ദവ വിശ്വാസത്തെയും ഹൈന്ദവ ദൈവങ്ങളെയും ആക്ഷേപിക്കുന്നുവെന്നും ശിവനെ മോശമായി ചിത്രീകരിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു. ലൗ ജിഹാദ്‌ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ്‌ ചിത്രമെന്നു മറ്റൊരു ആരോപണമുണ്ട്‌. പികെ ബഹിഷ്‌കരിക്കണമെന്നു ട്വിറ്ററില്‍ ഹൈന്ദവ സംഘടനകള്‍ പ്രചരിപ്പിക്കുന്നുണ്ട്‌.