Breaking News

Trending right now:
Description
 
Dec 23, 2014

ഓഐസിസി ഓസ്ട്രേലിയ: ലീഡർ കെ കരുണാകരൻ അനുസ്മരണ യോഗം നടത്തി

ജോർജ് തോമസ്‌
image മെൽബണ്‍: കോണ്ഗ്രസ്സിന്റെ ഭീഷ്മാചാര്യനായിരുന്ന കെ കരുണാകരന്റെ 
ചരമ വാർഷിക&;ദിനമായ ഡിസംബർ 23 ന് ഓഐസിസി അദ്ദേഹത്തിന്റെ അനുസ്മരണം നടത്തി

 ഇന്ത്യൻ രാഷ്ട്യ്രീയത്തിന്റെ ഗതികൾ നിയന്ത്രിച്ച ശ്രീ കെ. കരുണാകരൻ പാവങ്ങളുടെയും തൊഴിലാളികളുടെയും അത്താണി ആയിരുന്നു എന്ന് 

അനുസ്മരണമ്മേളനം ഉത്ഘാടനം ചെയ്ത ഓഐസിസി ദേശീയ സെക്രട്ടറി ജോർജ് തോമസ്അഭിപ്രായപ്പെട്ടു.

മുൻ പ്രധാനമന്ത്രിമാരെ നിയമിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുള്ള ശ്രീ കരുണാകരൻ 

അഞ്ചു പതിറ്റാണ്ട് രാഷ്ട്രീയ നേതൃ നിരയിലെ നേതാക്കളുടെ ഒരു കിംഗ്മേയ്കർ ആയിരുന്നു എന്ന് ശ്രീ ജോർജ് തോമസ്പറഞ്ഞു. പ്രതിസന്ധികളായിരുന്നു ലീഡറിന്റെ ഊർജ്ജം എന്നും സാധ്യതകളെ യാഥാർധ്യമാ ക്കിയിരുന്ന 

നേതാവ്, ഏഴു ദശാബ്ദക്കാലം  പ്രതിയായും വാദിയായും സാഹസികമായ ജ്വലിക്കുന്ന പോരാട്ടം നടത്തി. ഭീതിയെ പുഞ്ചിരി കൊണ്ട് നേരിടാൻ അദ്ദേഹത്തിന് കഴിഞ്ഞു. അഭയം തേടി എത്തുന്നവർക്കെതിരെ വാതിൽ അടക്കാതെ അണികളുമായി ആത്മബന്ധം

 പുലർത്തിയിരുന്നു ലീഡർജി എന്നും അനുസ്മരിച്ചു.

ചരൽക്കുന്ന് കെ എസ്യു ക്യാമ്പിലെ ശ്രീ കരുണാകരന്റെ ആവേശകരമായ പ്രസംഗവും, യുവാക്കളെയും വിദ്യാർഥികളെയും ആകര്ഷിക്കുവാനുള്ള അദ്ധേഹത്തിന്റെ കഴിവിനെയും

 ഓഐസിസി പ്രസിഡന്റ്ജോസ് എം ജോർജ് അനുസ്മരിച്ചു. അനുസ്മരണ സമ്മേളനത്തിൽ ഓഐസിസി വിക്ടോറിയ സെക്രട്ടറിമാരായ ജിബി ഫ്രാങ്ക്ലിൻ, ബോസ്കോ തിരുവനന്തപുരം, ലിബറൽ പാർടി കാമ്പയിൻ ആക്ടിംഗ് പ്രസിഡന്റ്ശ്രീ പ്രസാദ് ഫിലിപ്പ്, ലീഡരുടെ ബന്ധു കൂടിയായ മായാ ദിലിപ് എന്നിവർ പ്രസംഗിച്ചു.

കെ പി സി സി പ്രസിഡന്റ്വി എം സുധീരന്റെ മദ്യ നയത്തിന് ഓഐസിസി ദേശീയ കമ്മറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു. മദ്യ നയം അട്ടിമറിക്കുവാനുള്ള ചിലരുടെ നീക്കം മദ്യലോബിയെ സഹായിക്കുവാനാണ് എന്നും ശ്രീ. വി എം സുധീരനെ ഒറ്റപ്പെടുത്തുവാനുള്ള നടപടി തികച്ചും അപലനീയമാണെന്നും ഓഐസിസി

 ദേശീയ കമ്മറ്റി പറഞ്ഞു. ജനപക്ഷ യാത്രയിൽ ശ്രീ വി എം സുധീരന് ജനങ്ങൾ നൽകിയ വിജയം സാധാരണ പ്രവർത്തകന്റെ 

വികാരമാണ് എന്നും അനുസ്മരണ സമ്മേളനത്തിൽ&;പ്രവർത്തകർ അഭിപ്രായപ്പെട്ടു.