Breaking News

Trending right now:
Description
 
Dec 21, 2014

ഹാക്കര്‍മാന്‍ പണി നല്‍കിയെങ്കിലും ദ ഇന്റര്‍വ്യൂ പുറത്തിറങ്ങുമെന്നു സോണി

image ഹോളിവുഡ്‌ സിനിമാ നിര്‍മാണ കമ്പനി സോണി പിക്‌ചേഴ്‌സിന്റെ കംപ്യൂട്ടര്‍ ശൃംഖല ഹാക്ക്‌ ചെയ്‌ത സംഭവത്തില്‍ കുറ്റം നിഷേധിച്ച ഉത്തര കൊറിയ, സംയുക്ത അന്വേഷണത്തിനു തയാറാണെന്നു വ്യക്തമാക്കി. സോണി പിക്‌ചേഴ്‌സിന്റെ കംപ്യൂട്ടര്‍ ശൃംഖലയില്‍ ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുകയായിരുന്നു. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്‌ യൂന്നിനെക്കുറിച്ചുള്ള ദ്‌ ഇന്റര്‍വ്യൂ എന്ന സിനിമ നിര്‍മിച്ചതിലുള്ള പ്രതികരണമെന്നോണമാണ്‌ ഹാക്കര്‍മാര്‍ സോണി ശൃംഖല ആക്രമിച്ചത്‌. ക്രിസ്‌മസ്‌ ദിനത്തില്‍ റിലീസിംഗ്‌ നടത്താനിരുന്ന ചിത്രത്തിന്റെ റിലീസിംഗ്‌ സോണി പിന്നീട്‌ മാറ്റിവച്ചു. കിംഗ്‌ ജോണിനെ ഇന്റര്‍വ്യൂ ചെയ്യാനെത്തുന്ന പത്രപ്രവര്‍ത്തകരെ ഉപയോഗിച്ച്‌ അദേഹത്തെ വധിക്കാന്‍ സിഐഎ പദ്ധതി തയാറാക്കുന്നതാണു ചിത്രത്തിന്റെ ഉള്ളടക്കം. അതേസമയം സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും റിലീസ്‌ ചെയ്യാന്‍ കഴിയുമെന്നുമാണ്‌ സോണി പിക്‌ച്ചേഴ്‌സ്‌ പറയുന്നത്‌. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്ക്‌ നേരെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ തകര്‍ത്തതുപോലെയുള്ള ആക്രമണം ഉണ്ടാകുമെന്നു ഭീഷണി ഉയര്‍ന്നിട്ടുണ്ട്‌. ഇതേതുടര്‍ന്ന്‌ യുഎസിലെ അഞ്ചു വന്‍ തീയേറ്റര്‍ ശൃംഖലകള്‍ സിനിമ റിലീസ്‌ ചെയ്യാന്‍ വിസമ്മതിച്ചു. ഹാക്കിംഗിനു പിന്നില്‍ ഉത്തര കൊറിയയാണെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംയുക്ത അന്വേഷണത്തിനു തയാറാകാതെ വീണ്ടും കുറ്റപ്പെടുത്താനാണ്‌ അമേരിക്ക ശ്രമിക്കുന്നതെങ്കില്‍ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന്‌ ഉത്തര കൊറിയ മുന്നറിയിപ്പു നല്‌കിയിട്ടുണ്ട്‌.