Breaking News

Trending right now:
Description
 
Dec 21, 2014

തത്തംപള്ളി, ജില്ലാകോടതി വാര്‍ഡുകളിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കണം

image ആലപ്പുഴ: തത്തംപള്ളി, ജില്ലാകോടതി വാര്‍ഡുകളിലെ തകര്‍ന്ന റോഡുകള്‍ എത്രയും വേഗം ടാറിട്ട് ഗഗാഗതയോഗ്യമാക്കണമെന്നു ആവശ്യമുയരുന്നു.

കിടങ്ങാംപറമ്പ്-കോര്‍ത്തശേരി-ഫിനിഷിംഗ് പോയിന്റ് റോഡ്, കോര്‍ത്തശേരി കുരിശടി-തത്തംപള്ളി കുരിശടി റോഡ് എന്നിവയുടെ പല ഭാഗങ്ങളിലും മെറ്റല്‍ ഇളകി കിടക്കാന്‍ തുടങ്ങിയിട്ടു മാസങ്ങള്‍ ഏറെയായി. പലയിടത്തും ടാറിട്ടിട്ടുമില്ല. മറ്റു പല ഇടവഴികളും കുണ്ടുംകുഴിയുമായി തകര്‍ന്നു കിടക്കുകയാണ്. മഴക്കാലത്ത് വെള്ളക്കെട്ടാണ് ഇവിടങ്ങളില്‍. വേനല്‍ക്കാലത്ത് പൊടിശല്യവും.

പ്രദേശത്തെ റസിഡന്റ്‌സ് അസോസിയേഷനുകള്‍ അടക്കമുള്ള സംഘടനകള്‍ റോഡുകള്‍ നന്നാക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചിട്ടും അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നാണു പരാതി. റോഡുകള്‍ ഉടനെ നന്നാക്കണമെന്നു തത്തംപള്ളി, കോര്‍ത്തശേരി, കിടങ്ങാംപറമ്പ്, വെനീസ്, സഞ്ജീവനി റസിഡന്റ്‌സ് അസോസിയേഷനുകളില്‍പ്പെട്ടവര്‍ ആവശ്യപ്പെട്ടു.

..........
ഫോട്ടോ:
..........

തകര്‍ന്നു കിടക്കുന്ന ആലപ്പുഴ കിടങ്ങാംപറമ്പ്-കോര്‍ത്തശേരി-ഫിനിഷിംഗ് പോയിന്റ് റോഡിലെ ടാറിടാത്ത ഭാഗങ്ങളിലൊന്ന്.