Breaking News

Trending right now:
Description
 
Dec 21, 2014

കെ.സി.എ ക്രിസ്മസ് ആഘോഷവും വിശുദ്ധ ചാവറയച്ചന്റെ വണക്കവും

image ആലപ്പുഴ: കുട്ടനാട് കാത്തലിക് അസോസോസിയേഷന്റെ (കെ.സി.എ) ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് ആഘോഷവും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വണക്കവും 2014 ഡിസംബര്‍ 21-ന് ഞായറാഴ്ച ദര്‍ശനപുരത്ത് സംഘടിപ്പിക്കുമെന്നു പ്രസിഡന്റ് ജോസഫ് കുഞ്ചറിയ, സെക്രട്ടറി അഡോള്‍ഫ് സേവ്യര്‍ എന്നിവര്‍ അറിയിച്ചു.

ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധ കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിക്കും. നാലിന് പൊതുസമ്മേളനം ഡയറക്ടര്‍ ഫാ. ജോസഫ് മലയാംപുറം സി.എം.ഐ ഉദ്ഘാടനം ചെയ്യും. ക്രിസ്മസ് സന്ദേശം പുന്നൂസ് കെ. പുരയ്ക്കല്‍ നല്കും. 'ചാവറയച്ചന്റെ സാമൂഹ്യസേവനങ്ങളും പുണ്യജീവിതവും' എന്ന വിഷയത്തില്‍ ഫാ. ബിജു തെക്കേക്കുറ്റ് സി.എം.ഐ പ്രസംഗിക്കും.

കെ.സി.എ ചാര്‍ട്ടര്‍ കെ.വി.തോമസ് കാളാശേരി പ്രകാശിപ്പിക്കും. ചാക്കോ തോമസ് പൂവത്തുശേരില്‍ രചിച്ച 'വിശുദ്ധനാട്' എന്ന പുസ്തകം പോള്‍ ആറ്റാവേലില്‍ പരിചയപ്പെടുത്തും. കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.