Breaking News

Trending right now:
Description
 
Dec 21, 2014

സിനിമാപ്രേമികള്‍ക്ക്‌ ക്രിസ്‌മസ്‌ സമ്മാനം; ദിലീപിന്റെ തീയേറ്റര്‍ തുറന്നു

image നടന്‍ ദിലീപിന്റെ ഡി സിനിമാസ്‌ തീയറ്റര്‍ ചാലക്കുടിയില്‍ സിനിമാ പ്രേമികള്‍ക്കായി തുറന്നു. കംപ്ലീറ്റ്‌ എന്റര്‍ടെയ്‌മെന്റ്‌ കോംപ്ലക്‌സ്‌ എന്ന രീതിയിലാണ്‌ ഈ തീയറ്റര്‍ സമുച്ചയം രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌. തീയറ്ററിനോട്‌ ചേര്‍ന്ന്‌ ഫഡ്‌ കോര്‍ട്ടും കഫ്‌ത്തേരിയും ഒരുക്കിയിട്ടുണ്ട്‌. സിനിമാ പ്രേമികള്‍ക്കുള്ള തന്റെ ക്രിസ്‌മസ്‌ സമ്മാനമെന്നാണ്‌ ദിലീപ്‌ പറഞ്ഞത്‌. ഒരു കെട്ടിടത്തില്‍ മൂന്ന്‌ തീയറ്ററുകളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ജയസൂര്യയുടെ പ്രിയദര്‍ശന്‍ ചിത്രം-ആമയും മുയലും, കുഞ്ചാക്കോ ബോബന്‍-ഇന്ദ്രജിത്ത്‌ ടീമിന്റെ കസിന്‍സ്‌, അമിര്‍ഖാന്റെ പി.കെ എന്നിവയാണ്‌ ഉദ്‌ഘാടന ചിത്രങ്ങള്‍. തീയറ്റര്‍ സമുച്ചയം ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്‌തു. സ്‌ക്രീന്‍ വണ്‍- മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും സ്‌ക്രീന്‍ ടു- നടന്‍ മമ്മൂട്ടിയും സ്‌ക്രീന്‍ ത്രി- നടനും എംപിയുമായ ഇന്നസെന്റും ഉദ്‌ഘാടനം ചെയ്‌തു. മന്ത്രിമാരായ എ.പി.അനില്‍കുമാറും, സി.എന്‍.ബാലകൃഷ്‌ണനും സിനിമാതാരങ്ങളായ മധു, കവിയൂര്‍പൊന്നമ്മ, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ശ്വേതാ മേനോന്‍, കലാഭവന്‍ മണി, സീനത്ത്‌, കൊച്ചുപ്രേമന്‍, ദേവന്‍ തുടങ്ങിയവരും ഗായകരായ റിമി ടോമി, മധു ബാലകൃഷ്‌ണന്‍, സംവിധായകരായ ജോഷി, ലാല്‍ജോസ്‌, വൈശാഖ്‌, തോംസണ്‍, ഗിരിശങ്കര്‍, നിര്‍മാതാക്കളായ ലിബര്‍ട്ടി ബഷീര്‍, ഗുഡ്‌നൈറ്റ്‌ മോഹന്‍, ആന്റോ ജോസഫ്‌, തിരക്കഥാകൃത്തുക്കള്‍, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.