Breaking News

Trending right now:
Description
 
Dec 20, 2014

രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക്‌ കൊടിയിറക്കം; റഫ്യൂജിയാദോയ്‌ക്ക്‌ സുവര്‍ണ ചാകോരം

image കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചാകോരത്തിനു സ്‌പാനിഷ്‌ ചിത്രം റഫ്യുജിയാദോ (അര്‍ജന്റീന, ഫ്രാന്‍സ്‌) അര്‍ഹമായി. 15 ലക്ഷം രൂപയാണ്‌ പുരസ്‌കാര തുക. ഡീഗോ ലര്‍മാനാണ്‌ ചിത്രത്തിന്റെ സംവിധായകന്‍. നിര്‍മാതാവും സംവിധായകനും പുരസ്‌കാരതുക പങ്കിട്ടെടുക്കും. മികച്ച സംവിധായകനുള്ള രജത ചകോരത്തിനു (നാലു ലക്ഷം രൂപ) ജാപ്പനീസ്‌ ചിത്രം സമ്മര്‍ ക്യോട്ടോ സംവിധാനം ചെയ്‌ത ഹരോഷി ടോഡ അര്‍ഹനായി. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം (മൂന്നുലക്ഷം) ദ്‌ ബ്രൈറ്റ്‌ ഡേ (ഇറാന്‍) സംവിധാനം ചെയ്‌ത ഹുസൈന്‍ ഷഹാബിക്കാണ്‌. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്‌ നേടിയ റഫ്യൂജിയാദോ ഒഴികെയുള്ള സിനിമകളുടെ സംവിധായകര്‍ ഗവര്‍ണര്‍ പി.സദാശിവത്തില്‍നിന്നു അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. പ്രേകഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രം സജീന്‍ ബാബു സംവിധാനം ചെയ്‌ത അസ്‌തമയംവരെയാണ്‌. സംവിധായകനു രജത ചകോരവും രണ്ടുലക്ഷം രൂപയും ലഭിക്കും. രാജ്യാന്തര ചലച്ചിത്ര നിരൂപക ഫെഡറേഷന്റെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്‌ ഹിഷാംലസ്രി സംവിധാനം ചെയ്‌ത അറബിക്‌ ചിത്രം ദേ ആര്‍ദ്‌ ഡോഗ്‌സ്‌ നേടി. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്‌ത ഒരാള്‍പ്പൊക്കത്തിനാണ്‌ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം ലഭിച്ചത്‌. ഏഷ്യന്‍ ചലച്ചിത്രങ്ങളുടെ പ്രോത്സാഹനത്തിനായുള്ള സംഘടന (നെറ്റ്‌പാക്ക്‌) മികച്ച മലയാള ചിത്രത്തിനു നല്‍കുന്ന അവാര്‍ഡും ഒരാള്‍പ്പൊക്കം നേടി.