Breaking News

Trending right now:
Description
 
Dec 02, 2012

ഡെങ്കിപ്പനിക്കെതിരെ വാക്‌സിന്‍ ഉടന്‍

image ന്യൂഡല്‍ഹി: ഈ വര്‍ഷം മാത്രം 216 ജീവനുകള്‍ കവര്‍ന്ന ഡെങ്കിപ്പനിക്കെതിരേ വാക്‌സിന്‍ പരീക്ഷണം അവസാന ഘട്ടത്തിലാണെന്നും വിജയ പ്രഖ്യാപനം അടുത്തു തന്നെയുണ്ടാകുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി ഗുലാം നബി ആസാദ്‌ ലോക്‌സഭയെ അറിയിച്ചതാണിക്കാര്യം. ഇന്ത്യ ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിന്റെ പരീക്ഷണം അവസാന ഘട്ടത്തിലാണെന്നും വിജയ പ്രഖ്യാപനം അടുത്തുതന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത്‌ ഡെങ്കിപ്പനി വ്യാപിക്കുന്നെന്ന പ്രതിപക്ഷത്തിന്റെ പരാമര്‍ശത്തിനുള്ള മറുപടിയിലാണ്‌ ഇക്കാര്യം മന്ത്രി പറഞ്ഞത്‌. ഡെങ്കിപ്പനി ഒരു ആഗോള പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.