Breaking News

Trending right now:
Description
 
Dec 20, 2014

രാജമുദ്രി ടി.ടി ദേശീയ മത്സരത്തില്‍ പങ്കെടുക്കാനുള്ള ടീം പുറപ്പെട്ടു

image ആലപ്പുഴ: ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആന്ധ്ര പ്രദേശിലെ രാജമുന്ദ്രി ചെറുകുറി കണ്‍വന്‍ഷന്‍ സെന്ററില്‍ ഡിസംബര്‍ 22 മുതല്‍ 27 വരെ സംഘടിപ്പിക്കുന്ന 76-ാമത് കേഡറ്റ് ആന്‍ഡ് സബ് ജൂണിയര്‍ നാഷണല്‍ ആന്‍ഡ് ഇന്റര്‍ സ്റ്റേറ്റ് ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ്‌സില്‍ പങ്കെടുക്കാനുള്ള കേരള ടീം പുറപ്പെട്ടു.

ടീം അംഗങ്ങള്‍: റീവ അന്ന മൈക്കിള്‍, റീനു ബൈജു, റിയ ബൈജു, ട്രീസ ചെറിയാന്‍, അഭയ ജി., അശ്വത് ജേക്കബ്, ജുബൈര്‍ ഖാന്‍, മുഹമ്മദ് സഹില്‍, വരുണ്‍ വി., സക്കില്‍ അഹമ്മദ്, ജൂലിയ ജോഷി, അജിന്‍സ് ടി. സജി, ഇനുഷ് എം.ഡി., മജ്‌റുള്‍ ഇസഌം, കൃഷ്ണപ്രിയ. പുരുഷ മാനേജര്‍: എന്‍. രാജേഷ്. വനിതാ മാനേജര്‍: അനിത മൈക്കിള്‍. കോച്ച്: അനിര്‍ ബാന്‍.

ദേശീയ മത്സരത്തില്‍ പങ്കെടുക്കാനുള്ള ടീമിന് ആലപ്പുഴ ജില്ലാ ടേബിള്‍ ടെന്നിസ് അസോസിയേഷന്‍, വൈ.എം.സി.എ ടേബിള്‍ ടെന്നിസ് അക്കാഡമി എന്നിവയുടെ നേതൃത്വത്തില്‍ റെയില്‍വേ സ്‌റ്റേഷനില്‍ യാത്രയയപ്പു നല്കി.