Breaking News

Trending right now:
Description
 
Dec 19, 2014

മണ്ഡലമഹോത്സവം ഡൽഹി നരേലയിലും

P Gopalakrishnan
image
ന്യു ഡൽഹി : നരേല അയ്യപ്പ സേവ സമിതിയുടെ മൂന്നാം  മണ്ഡല മഹോത്സവം  2014 ഡിസംബർ 13 നു ശനിയാഴ്ച ഭക്തിനിർഭരമായി നരേലയിൽ ആഘോഷിച്ചു. പഞ്ജാബി കോളനിയിലെ പ്രശസ്തമായ സനാതന മന്ദിർ അങ്കണത്തിൽ വച്ച് നടതപെട്ട അയ്യപ്പ പൂജാ  മഹോത്സവം സ്ഥലവാസികളായ  ഉത്തരേന്ത്യൻ ജനതയ്ക്കും വളരെയേറെ ഇഷ്ടപ്പെട്ടു. മലയാളികളോടൊപ്പം താന്നെ  മണ്ഡലാഘോഷ ലഹരിയിൽ ശരണം വിളിച്ചു കൊണ്ടും   ആനന്ദ നൃത്തം ചവുട്ടിയും ആദ്യാവസാനം വരെ പൂജാ വേദിയിലും മറ്റും  അവരും നിറഞ്ഞു നില്ക്കുന്ന കാഴ്ചയ്ക്കാണ് നരേല എന്ന ഉത്തര ഡൽഹിയിലെ ഗ്രാന്തരീക്ഷം തലം കെട്ടിനില്ക്കുന്ന കൊച്ചു പ്രദേശം സാക്ഷ്യം വഹിച്ചത്.  ഭക്തരുടെ ശരണം വിളികളും പല്ലശന ഉണ്ണി മാരാരും സംഘവും തീർത്ത മേള പെരുക്കവും അക്ഷരാർഥത്തിൽ നരേലയെ ഭക്തി നിർഭരമാക്കുക മാത്രമല്ല അയ്യനെ കൂടുതലായി മനസ്സിലാക്കുവാനും അറിയുവാനും തദ്ദേശീയർക്ക്  അവസരമൊരുക്കിയെന്നതാണ്   വസ്തുത. ആയതിന്റെ സന്തോഷം അവിടെ തിങ്ങി നിറഞ്ഞ ഒരോ പ്രവാസികളടങ്ങുന്ന ഉത്തരേന്ത്യൻ  മുഖങ്ങളിലും ദൃശ്യവുമായിരുന്നു. ഒപ്പം തന്നെ  പ്രവാസജീവിത വേളയിലും കലിയുഗവരദാനായ ശ്രീ അയ്യപ്പ സ്വാമിയെ ആരാധിയ്ക്കുവാനും പൂജിയ്ക്കുവാനും സ്വാമിയുടെ അനുഗ്രഹാശിസ്സുകളേറ്റു വാങ്ങുവാനും കഴുഞ്ഞതിലുള്ള ചാരിതാർത്ഥ്യം സ്ഥാനീയരായ ഓരോ പ്രവാസി മലയാളിയുടെയും ഭാവങ്ങളിൽ  അഹങ്കരമല്ലാത്ത അലങ്കാരമായി സ്പുരിയ്ക്കുന്നതും നിറഞ്ഞു കാണാമായിരുന്നു.   

സനാതന്‍ മന്ദിര്‍ അങ്കണത്തില്‍ വച്ച് ഗുരുസ്വാമി ശ്രീ പദ്മനാഭൻജി  അവർകളുടെ നേതൃത്വത്തിൽ ശരണം വിളികളോടെ  അന്നദാന പ്രഭുവായ ശ്രീ അയ്യപ്പൻറെ നാമത്തിൽ പാവപെട്ടവർക്കായി നടത്തിയ അന്നദാനത്തോടെയാണ്  നരേല അയ്യപ്പ സേവാ സമിതിയുടെ  മൂന്നാം മണ്ഡല മഹോത്സവത്തിന് ആരംഭം കുറിച്ചത്.  ഉച്ചയ്ക്ക്  പന്ത്രണ്ടു  മണിയോടു കൂടി ആരംഭിച്ച ഭണ്ടാര (അന്നദാനം) ഏകദേശം മൂന്നു മണി വരെ നീണ്ടു നിൽക്കുകയും ആയതിൽ പാവങ്ങളും അല്ലാത്തവരുമായി  ഏകദേശം അഞ്ഞൂറു മുതൽ അറുനൂറു പേരോളം  അടങ്ങുന്ന ഭക്തജനങ്ങൾ പങ്കുകൊണ്ടു എന്നതുമാണ്‌ വസ്തുത. 

വൈകീട്ട് അഞ്ചു മണിയ്ക്ക് പഞ്ജാബി കോളനിയീലെ സനാതൻ  മന്ദിറിൽ (ക്ഷേത്രം) പരിസരത്തു നിന്നും പ്രദാന തന്ത്രി ശ്രീ .ജയപ്രകാശ് ഭട്ട്  ആരതിയുഴിഞ്ഞ് പൂജ നടത്തിയ ശേഷം അവിടെ നിന്നും അദ്ദേഹം കൊളുത്തിയ നീരാന്ജനത്തോടെ നാൽവർ സംഘം ശ്രീ അയ്യപ്പനെ വഹിച്ചു കൊണ്ടുള്ള പല്ലക്കുമേന്തി ഘോഷയാത്രയായി  പുറപെടുകയും ചെയ്തു.  ആയതിനു  മുന്നിലായി  ശ്രീ പല്ലശന ഉണ്ണി മാരാരും സംഘവും  നയിച്ച മേളവാദ്യത്തോടൊപ്പം ഇരുവശത്തുമായി കേരളീയ വേഷത്തില്‍ താലവുമേന്തി നടന്ന ഇരുപത്തി നാല് പേരടങ്ങുന്ന കേരളീയ വനിതകളുടെ അകമ്പടിയോടുകൂടിയുള്ള  താലപ്പൊലിയും , ശരണം വിളികളോടെ  പല്ലക്കിനോപ്പം മന്ദം മന്ദം നടന്നു നീങ്ങിയ ഭക്തജനക്കൂട്ടങ്ങളും അക്ഷരാർത്ഥത്തിൽ നരേലയെന്ന കൊച്ചു പ്രദേശത്തെ ഭക്തിനിർഭരമാക്കി. നരേലയിലെ പ്രദാന കച്ചവട കേന്ദ്രങ്ങളിലൂടെ  ചുറ്റി സഞ്ചരിച്ച അയ്യന്റെ ഘോഷയാത്ര ഏകദേശം ഏഴു മണിയോടു  കൂടി തന്നെ പൂജാസ്ഥലമായ സനാതന്‍ മന്ദിര്‍ അങ്കണത്തിലേയ്ക്ക്  തിരിച്ചെത്തി ചേര്‍ന്നു.

തുടര്‍ന്ന് അയ്യന്റെ തിരുനടയില്‍ മേളത്തോട് കൂടി മുഖ്യ തന്ത്രി  ശ്രീ.ജയപ്രകാശ് ഭട്ടിന്റെ കാര്‍മികത്വത്തില്‍ ദീപാരാധന നടത്തുകയും ശേഷം  ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍  അരങ്ങേറിയ ഡൽഹിയിലെ പ്രശസ്തമായ ശ്രീമൂകാമ്പിക കീർത്തന  സംഘത്തിന്റെ  ഭജനയും ഏവരെയും ഭക്തിരസത്തിന്റെ  കൊടുമുടികളിൽ തന്നെ പ്രതിഷ്ടിച്ചു എന്നതാണ് സത്യം. സ്ഥാനീയ ബി.ജെ.പി നേതാവ്  ശ്രീ. രാജേന്ദ്ര  സിംഗാൾ,  കോണ്‍ഗ്രസ്  നേതാവ് . ശ്രീ.സത്യ പ്രകാശ് ശർമ തുടങ്ങിയ പല പ്രമുഖരും പങ്കെടുത്ത  നരേല അയ്യപ്പ സേവ സമിതിയുടെ മൂന്നാം മണ്ഡല മഹോത്സവത്തിൽ സ്ഥാനീയ ബി.ജെ.പി.നേതാവും നിലവിലെ എം.എൽ.എ കൂടിയായ  ശ്രീ.നീല്‍ദമന്‍ ഖത്രിയുടെ സാനിധ്യവും ഏറെ ശ്രധിക്കപെട്ടു. പൂജാ വേളയില്‍ പങ്കെടുത്ത  ഏവരും  ശ്രീ അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്തിനു പാത്രീഭവിയ്ക്കുക തന്നെ  ചെയ്തു.

ഏകദേശം ഒന്‍പതര മണിയോടു  കൂടി  തിങ്ങി നിറഞ്ഞ ഭക്തജനങ്ങളുടെ ശരണം വിളികളാൽ മുഖരിതമായ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശ്രീമൂകാമ്പിക കീർത്തന സമിതി ഹരിവരാസനം പാടി കൊണ്ട് പൂജക്ക് സമാപനം കുറിക്കുകയും തുടര്‍ന്ന് ഭക്തര്‍ക്കായി ശാസ്താ പ്രീതിയും പ്രസാദ വിതരണവും   ഉണ്ടായിരുന്നു.