Breaking News

Trending right now:
Description
 
Dec 19, 2014

ശാരീരിക പരിമിതികളുള്ളവര്‍ക്കു വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെക്കാണാന്‍ വീല്‍ചെയര്‍ സൗകര്യം

തോമസ് മത്തായി കരിക്കംപള്ളില്‍
image ഓള്‍ഡ് ഗോവ: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പൂജ്യശരീര പൊതുദര്‍ശനത്തിനെത്തുന്ന ശാരീരിക പരിമിതികളുള്ളവര്‍ക്കു സദാസമയവും വീല്‍ ചെയര്‍ സൗകര്യം ലഭ്യമാക്കിയിട്ടുള്ളതു ഏറെ പ്രയോജനപ്രദമെന്നു തീര്‍ഥാടകര്‍.

നൂറോളം വീല്‍ ചെയറുകള്‍ സീ കത്തീഡ്രലിനും ബോം ജീസസ് ബസിലിക്കയ്ക്കും സമീപത്ത് വോളണ്ടിയര്‍മാര്‍ സഹിതമുണ്ട്. സ്‌കൗട്ട്‌സ്, ഗൈഡ്‌സ് വിദ്യാര്‍ഥികളും സൗജന്യമായി വീല്‍ ചെയര്‍ തള്ളി സഹായിക്കും. ശാരീരിക അവശതകള്‍ ഉള്ളവര്‍ക്കും പ്രായമേറിയവര്‍ക്കും ഇതു സഹായകരമാണ്. വീല്‍ ചെയറില്‍ എത്തുന്നവര്‍ക്കു ദര്‍ശനത്തിനു മുന്‍ഗണനയുണ്ട്. അവരെ ക്യൂവില്‍ നിര്‍ത്താതെ തന്നെ ദര്‍ശനം സാധ്യമാക്കാന്‍ ശ്രമിക്കുന്നു. വാഹനങ്ങളില്‍ നിന്നിറങ്ങുമ്പോള്‍ മുതല്‍ സേവനം ലഭ്യമാണ്.

ഇതേസമയം, ആരോഗ്യമുള്ളവര്‍ വീല്‍ ചെയര്‍ ഉപയോഗിക്കുന്നതില്‍ നിന്നു ഒഴിവാകണമെന്നു അധികൃതര്‍ അഭ്യര്‍ഥിച്ചു. പലരും ഇതൊരു സൗകര്യമായി മാറ്റുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്.

തടിച്ചു കൂടുന്നവരെ നിരീക്ഷിക്കാന്‍ പോലീസ് സംവിധാനങ്ങളോടൊപ്പം നൂറോളം സി.സി.ടി.വി ക്യാമറകളും വിവിധയിടങ്ങളിലായി ഘടിപ്പിച്ചിരിക്കുന്നു. തോക്കുധാരികളായ പോലീസുകാരെ സീ കത്തീഡ്രലിനുള്ളിലും വിന്യസിച്ചിട്ടുണ്ട്.

ഫോട്ടോ:

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പൂജ്യശരീര പൊതുദര്‍ശനത്തോടനുബന്ധിച്ച് ഓള്‍ഡ് ഗോവയില്‍ വീല്‍ ചെയറുകളുമായി തയാറായി നില്ക്കുന്ന സ്‌കൗട്ട്‌സ്-ഗൈഡ്‌സ് വിദ്യാര്‍ഥികള്‍. -തോമസ് മത്തായി കരിക്കംപള്ളില്‍