Breaking News

Trending right now:
Description
 
Dec 19, 2014

രക്തം ഛര്‍ദ്ദിച്ചു; സലിംകുമാര്‍ ആശുപത്രിയില്‍

image മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ ജേതാവും പ്രമുഖ നടനുമായ സലിംകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തം ഛര്‍ദ്ദിച്ചതോടെയാണ്‌ ചികിത്സതേടിയത്‌. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ്‌ അദ്ദേഹമിപ്പോള്‍. അത്യാഹിതവിഭാഗത്തിലായിരുന്ന സലിമിനെ പ്രത്യേക മുറിയിലേക്ക്‌ മാറ്റി. സലിംകുമാര്‍ സുഖം പ്രാപിച്ചു വരികയാണെന്ന്‌ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കരള്‍ സംബന്ധിയായ രോഗമാണ്‌ സലീം കുമാറിനെന്നാണ്‌ ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന. ആദാമിന്റെ മകന്‍ അബു എന്ന ചിത്രമാണ്‌ സലിമിന്‌ ദേശീയ അവാര്‍ഡ്‌ നേടിക്കൊടുത്തത്‌. ജേതാവായ സലിംകുമാര്‍ അതുവരെ കോമഡി വേഷങ്ങളാണ്‌ കൂടുതലായും അവതരിപ്പിച്ചിരുന്നത്‌. അവാര്‍ഡ്‌ ലഭിച്ചതോടെ ചിത്രങ്ങളുടെ എണ്ണം കുറച്ച സലിം കൃഷിയില്‍ സജീവമാകുകയായിരുന്നു. മമ്മൂട്ടി ചിത്രമായ ഫയര്‍മാനില്‍ അഭിനയിക്കുന്നുണ്ട്‌.