Breaking News

Trending right now:
Description
 
Dec 18, 2014

നടി അമലാ പോളിന്‌ കോടതിയുടെ വിലക്ക്‌

image
അമല പോളിനെ ജ്വല്ലറി പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്നു കോടതി വിലക്കി. വൈറ്റില ഗോള്‍ഡ്‌ സുക്കിലെ മില്ലേനിയം ഗോള്‍ഡ്‌ ജ്വല്ലറി ഉടമ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ എറണാകുളം അഡീഷണല്‍ സെഷന്‍സ്‌ കോടതിയാണ്‌ അമലയെ വിലക്കിയത്‌.

മില്ലേനിയെ ഗോള്‍ഡിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ അമലാ പോള്‍ കഴിഞ്ഞ മെയില്‍ 30 ലക്ഷം വാങ്ങിയെന്നും എന്നാല്‍ അഭിനയിച്ചതാകട്ടെ കൊല്ലം ജില്ലയിലെ പത്താനപുരത്തുള്ള ഒരു ജൂല്ലറിയുടെ പരസ്യത്തിലാണെന്നും പരാതിക്കാരന്‍ ആരോപിച്ചു. 
മില്ലേനിയം ഗോള്‍ഡിന്റെ അബുദാബി, മസ്‌ക്കറ്റ്‌ എന്നിവിടങ്ങളിലെ ഷോറുമുകളുടെ പരസ്യത്തില്‍ അഭിനയിക്കാനാണ്‌ നടി കരാര്‍ ഉണ്ടാക്കിയത്‌. ഈ കാലയളവില്‍ മറ്റു പരസ്യങ്ങളില്‍ അഭിനയിക്കാന്‍ പാടില്ലെന്നും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു.