പ്രമുഖ ടെലികോം ബ്രാന്‍ഡായ ഐഡിയക്ക് മികച്ച ബ്രാന്‍ഡ് കാംപെയിനുള്ള 2012 ലെ വേള്‍ഡ് കമ്യൂണിക്കേഷന്‍സ് അവാര്‍ഡ്. തുടര്‍ച്ചയായ രണ്ടാമത് വര്‍ഷമാണ് ഐഡിയ ഈ നേട്ടം കൈവരിക്കുന്നത്.

ഐഡിയയുടെ 3ജി പോപ്പുലേഷന്‍ കാംപെയിനാണ് അവാര്‍ഡിന് അര്‍ഹമായത്. അമിത ജനസംഖ്യയെന്ന പ്രശ്നം തരണം ചെയ്യുന്നതിന് മൊബൈല്‍ ടെലിഫോണി സേവനങ്ങളുടെ ഫലപ്രദമായ ഉപയോഗം എടുത്ത് കാട്ടുന്നതായിരുന്നു ഐഡിയയുടെ അവാര്‍ഡിനര്‍ഹമായ ബ്രാന്‍ഡ് കാംപെയിന്.
നാളത്തെ വ്യവസായത്തെ പണിതുയര്‍ത്താന്‍ സഹായിക്കുന്ന നവീനമായ കണ്ടെത്തലുകള്‍, നേട്ടങ്ങള്‍, പുതിയ സേവനങ്ങള്‍ എന്നിവയ്ക്ക് ഉത്തരവാദികളായ കമ്പനികളെയും വ്യക്തികളെയുമാണ് വേള്‍ഡ് കമ്യൂണിക്കേഷന്‍സ് അവാര്‍ഡിലൂടെ അംഗീകരിക്കുന്നത്. കമ്മ്യുണിക്കേഷന് വാഹകര്‍, സേവന ദാതാക്കള്‍, മള്‍ട്ടിമീഡിയ കണ്ടെന്റ് ദാതാക്കള്‍, കമ്യൂണിക്കേഷന്‍ സേവനം ലഭ്യമാക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിങ്ങനെ എല്ലാ കമ്യൂണിക്കേഷന്‍സ് ദാതാക്കള്‍ക്കും വേണ്ടിയുള്ളതാണ് ഈ അവാര്‍ഡ്.