Breaking News

Trending right now:
Description
 
Dec 17, 2014

'നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കായി യുവജനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട ചുമതല മാതാപിതാക്കള്‍ക്ക്'

image ആലപ്പുഴ: കുടുംബത്തിലെയോ സമൂഹത്തിലെയോ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കായി യുവജനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട ചുമതല മാതാപിതാക്കള്‍ക്കുണ്ടെന്നു ഫാ. തോമസ് തെക്കേത്തലയ്ക്കല്‍ സി.എം.ഐ.

തെക്കേത്തലയ്ക്കല്‍ കരിക്കംപള്ളില്‍ കുടുംബയോഗം സംഘടിപ്പിച്ച പൂര്‍വികാനുസ്മരണ സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ഫാ. തോമസ്. ചെക്കിടിക്കാട് ഇലഞ്ഞിപ്പറമ്പില്‍ ജയിംസ് ജോസഫിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ വക്കമ്മ വാച്ചാലില്‍ അധ്യക്ഷത വഹിച്ചു. ബേബിച്ചന്‍ നന്നാട്ടുമാലില്‍ പ്രസംഗിച്ചു.

പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ദേവാലയത്തില്‍ അനുസ്മരണ തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷമായിരുന്നു യോഗം.