Breaking News

Trending right now:
Description
 
Dec 16, 2014

സാനിയ മിര്‍സ ഷോയ്‌ബ്‌ ദാമ്പത്യം തകര്‍ച്ചയില്‍ വില്ലത്തി നടി ഹുമൈമ?

image
ഇന്ത്യ- പാക്ക്‌ ഐക്യത്തിന്റെ പ്രതീകമായി ഏറെ കൊട്ടിഘോഷിച്ച, ഇന്ത്യന്‍ ടെന്നീസ്‌ താരം സാനിയ മിര്‍സയും പാക്ക്‌ ക്രിക്കറ്റ്‌ താരം ഷോയ്‌ബ്‌ മാലികുമായുള്ള ദാമ്പത്യ ജീവിതം തകര്‍ച്ചയില്‍. ആദ്യ ഭാര്യ അയേഷ സിദ്ദിയെ ഉപേക്ഷിച്ചാണ്‌ ഷോയ്‌ബ്‌ സാനിയയെ സ്വീകരിച്ചത്‌. 

കഴിഞ്ഞ എട്ടുമാസമായി അകന്നു കഴിയുന്ന താരജോഡികളുടെ വിവാഹ ജീവിതത്തില്‍ വില്ലത്തിയായി വന്നത്‌ ഹുമൈമ എന്ന പാക്‌ നടിയെന്ന സൂചന. ഹുമൈമയുടെ അടുത്തക്കാലത്തായി വിജയിച്ച ചിത്രത്തിന്റെ വിജയഘോഷത്തില്‍ ഷോയ്‌ബും പങ്കെടുത്തിരുന്നു. അന്ന്‌ കാമുകി കാമുകന്മാരെ പോലെയുള്ള ഇവരുടെ പെരുമാറ്റം ഏറെ സംസാരമാകുകയും ചെയ്‌തിരുന്നു.

എന്നാല്‍ തന്നെ ചേര്‍ത്തു പ്രചരിക്കുന്ന അപവാദകഥകള്‍ക്ക്‌ കഴമ്പില്ലെന്നാണ്‌ നടിയുടെ വാദം.
കഴിഞ്ഞ എട്ടുമാസമായി സാനിയ -ഷോയ്‌ബ്‌ ദമ്പതികള്‍ക്ക്‌ സ്വരചേര്‍ച്ചയില്ലായിരുന്നു. വിവാഹജീവിതത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച്‌ ഇരുവരും പ്രതികരിച്ചിട്ടില്ലായെങ്കിലും കഴിഞ്ഞ കുറെ നാളായി ഷോയ്‌ബിന്റെ ഫെയ്‌സ്‌ബുക്ക്‌ പേജില്‍ സാനിയയുമൊത്തുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നില്ലായിരുന്നു.
ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടി നല്‍കിയത്‌ അവളോടു ചോദിക്കുക എന്നായിരുന്നു. 
കഴിഞ്ഞ ഈദിന്‌ സാനിയ ഇന്ത്യയിലും ഷോയ്‌ബ്‌ പാക്കിസ്ഥാനില്‍ അമ്മയോടൊപ്പവും ആയിരുന്ന ആഘോഷം. 
ടെന്നീസിലെ വിജയത്തെക്കുറിച്ചുള്ള പ്രസ്‌താവനയില്‍ ഷോയ്‌ബിന്റെ പങ്ക്‌ സാനിയ മനപൂര്‍വം ഒവിവാക്കിയിരുന്നു