Breaking News

Trending right now:
Description
 
Dec 01, 2012

പോര്‍ട്ട്‌ ലീഷില്‍ വചന ശുശ്രൂഷയും രോഗശാന്തി പ്രാര്‍ത്ഥനയും ഇന്നു മുതല്‍

image
ഡിസംബര്‍ ഒന്ന്‌ മുതല്‍ ആദ്യ ശനിയാഴ്‌ചകളില്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി വചന ശുശ്രൂഷയും രോഗശാന്തി പ്രാര്‍ത്ഥനയും അയര്‍ലണ്ടിലെ പോര്‍ട്ട്‌ ലീഷ്‌ സെന്റ്‌. പീറ്റര്‍ ആന്‍ഡ്‌ പോള്‍ ദേവാലയത്തില്‍വച്ച്‌ നടത്തപ്പെടുന്നു. ഫാ. ജോര്‍ജ്ജ്‌ അഗസ്റ്റിന്‍ (ഒ എസ്‌ ബി) ആണ്‌ പ്രാര്‍ഥന നയിക്കുന്നത്‌. രാവിലെ 11 മുതല്‍ 4 വരെയാണ്‌ പ്രാര്‍ഥനാശുശ്രൂഷകള്‍.

ഗാന ശുശ്രൂഷയോടെ ആരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ ദിവ്യബലി, ആരാധന, ബന്ധനപ്രാര്‍ത്ഥന, രോഗശാന്തി ശുശ്രൂഷ, വചന ശുശ്രൂഷ, സ്‌തുതിപ്പ്‌ എന്നിവ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 
സില്‍ജു: 0879458915
ബാബു: 0876935237
ജ്യോതിഷ്‌ : 0871384122
പ്രതീബ്‌ : 0873159728
മോനച്ചന്‍ : 0877553271