Breaking News

Trending right now:
Description
 
Dec 15, 2014

നിര്‍ബന്ധിത മതപരിവര്‍ത്തനം വ്യക്തിസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നതാണെന്ന്‌ ഇന്ത്യന്‍ ക്രിസ്‌ത്യന്‍ കമ്യൂണിറ്റി

image
മതം തെരഞ്ഞെടുക്കുന്നതിനും, വിശ്വാസത്തില്‍ നിലനില്‍ക്കുന്നതിനുമുള്ള അവകാശം വ്യക്തികളില്‍ നിക്ഷിപ്‌തമാണെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം മതേതര രാഷ്‌ട്രത്തിന്റെ പാരമ്പര്യപൈതൃകത്തേയും ആര്‍ഷഭാരത സംസ്‌കാരത്തേയും കശാപ്പുചെയ്യുമെന്നും ഇന്ത്യന്‍ ക്രിസ്‌ത്യന്‍ കമ്യൂണിറ്റി സെക്രട്ടറി ജനറല്‍ ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍. ഭീഷണിപ്പെടുത്തിയും ഭീകരവാദമുയര്‍ത്തിയുമല്ല മതങ്ങളെ വളര്‍ത്തേണ്ടത്‌. ഇറാക്കിലെയും സിറിയയിലെയും മതമര്‍ദ്ദനത്തെയും, ഭീകര താണ്‌ഡവങ്ങളേയും മതം വളര്‍ത്താന്‍ നടത്തുന്ന അതിക്രൂര കൊലപാതകങ്ങളും അപലപിക്കുന്ന ഇന്ത്യ, ഭീഷണിയുടെയും ബലപ്രയോഗത്തിലൂടെയൂം സ്വന്തം മണ്ണില്‍ മതപരിവര്‍ത്തനം നടത്തുവാന്‍ ശ്രമിക്കുന്നത്‌ അധികാര ദുര്‍വിനിയോഗവും മതേതരത്വത്തോടുള്ള വെല്ലുവിളിയുമാണ്‌. പൗരന്മാര്‍ എന്ന നിലയില്‍ മതവും വിശ്വാസസും തെരഞ്ഞെടുക്കുവാനും അവയില്‍ നിലനില്‍ക്കുവാനുമുള്ള അവകാശം ഭരണഘടനാപരമായി ഇന്ത്യയിലെ ഓരോ വ്യക്തികള്‍ക്കുമുണ്ട്‌. ഈ ഭരണഘടനാ അവകാശത്തെ വെല്ലുവിളിക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത്‌ ധിക്കാരപരമാണ്‌.