Breaking News

Trending right now:
Description
 
Dec 15, 2014

ജെയിംസ്‌ബോണ്ട്‌ ചിത്രം സ്‌പെക്ട്രെയുടെ തിരക്കഥ ഹാക്കര്‍മാര്‍ മോഷ്ടിച്ചു

image ആക്ഷന്‍ നായകന്‍ ജെയിംസ്‌ബോണ്ട്‌ സീരീസിലെ ഏറ്റവും പിതിയ ചിത്രമായ സ്‌പക്ട്രെയുടെ തിരക്കഥ ഹാക്കര്‍മാര്‍ മോഷ്ടിച്ചു. സോണി പിക്‌ചേഴ്‌സില്‍ നടന്ന സൈബര്‍ ആക്രമണത്തിലാണ്‌ ചിത്രം നഷ്ടപ്പെട്ടത്‌. അതേസമയം ഹാക്കര്‍മാര്‍ തിരക്കഥ പരസ്യമാക്കുകയും ചെയ്‌തു. തിരക്കഥ മോഷണം പോയതായി സോണി പിക്‌ചേഴ്‌സ്‌ അധികൃതര്‍ ശനിയാഴ്‌ചയാണ്‌ സ്ഥിരീകരിച്ചത്‌. നവംബര്‍ 24നായിരുന്നു സൈബര്‍ ആക്രമണം. ഹാക്കര്‍മാരുടെ ആക്രമണത്തില്‍ സോണിയുടെ കംപ്യൂട്ടറില്‍നിന്ന്‌ മറ്റുചില രേഖകളും നഷ്ടപ്പെട്ടു. ഇവയ്‌ക്കൊപ്പമാണ്‌ സ്‌പെക്ട്രെയുടെ തിരക്കഥയുടെ പ്രാഥമിക രൂപം നഷ്ടപ്പെട്ടത്‌. ഈമാസം ആദ്യം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. 2015 നവംബറില്‍ റിലീസ്‌ ചെയ്യാനാണ്‌ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിത്രീകരണം, റിലീസ്‌ ഉള്‍പ്പെടെ വൈകും. തിരക്കഥ മോഷണം പോയ സാഹചര്യത്തില്‍ സ്‌പെക്ട്രെ ഉള്‍പ്പെടെയുള്ള സിനിമകളുടെ ചിത്രീകരണം സോണി നിര്‍ത്തിവച്ചു.