Breaking News

Trending right now:
Description
 
Dec 15, 2014

റോളന്‍ സ്‌ട്രോസ്‌ ലോകസുന്ദരി

image ദക്ഷിണാഫ്രിക്കയുടെ റോളന്‍ സ്‌ട്രോസിനെ ലോക സുന്ദരിയായി തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന ലോകസുന്ദരി മേഗന്‍ യങ്‌ പുതിയ സുന്ദരിയെ കിരീടം അണിയിച്ചു ഹംഗറിയില്‍നിന്നുള്ള ഇഡിന കല്‍സ്‌കര്‍ ആണ്‌ റണ്ണറപ്പ്‌. മിസ്‌ യുഎസ്‌ എലിസബത്ത്‌ സഫാരിസ്റ്റാണ്‌ മൂന്നാംസ്ഥാനത്ത്‌. ലണ്ടനില്‍ നടന്ന മത്സരത്തില്‍ വിവിധ രാജ്യങ്ങളിലെ 121 സുന്ദരികളെ പരാജയപ്പെടുത്തിയാണ്‌ സ്‌ട്രോസ്‌ കിരീടം ചൂടിയത്‌. മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്‌ സ്‌ട്രോസ്‌. 22 വയസുണ്ട്‌. ഇന്ത്യയില്‍നിന്നുള്ള ജയ്‌പൂര്‍ സ്വദേശിനി കോയല്‍ റോണയും മത്സരിക്കാന്‍ ഉണ്ടായിരുന്നെങ്കിലും അവസാന റൗണ്ടിലെത്താന്‍ കഴിഞ്ഞില്ല. 19 കാരിയായ റോണ സെമിയില്‍ പുറത്തായി. ആറാംസ്ഥാനമാണ്‌ ലഭിച്ചത്‌. ഹംഗറി, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌, യുഎസ്‌, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ സുന്ദരിമാരാണ്‌ അവസാന അഞ്ചിലെത്തിയത്‌. മിസ്‌ ഹോണ്ടുറാസ്‌ മരിയ ജോസ്‌ ആല്‍വറോഡയുടെ (19) മരണത്തെ തുടര്‍ന്ന്‌ മൂകമായ അന്തരീക്ഷത്തിലായിരുന്നു മത്സരം. സഹോദരി സോഫിയയുടെ കാമുകന്‍ മരിയയെ കൊലപ്പെടുത്തുകയായിരുന്നു.