Breaking News

Trending right now:
Description
 
Dec 14, 2014

താജ്‌ മഹല്‍ കാണാന്‍ ഇനി ഓണ്‍ ലൈന്‍ ടിക്ക്‌

image താജ്‌ മഹല്‍ കാണാന്‍ പ്രവേശന ടിക്കറ്റിനായി ഇനി ക്യൂനില്‍കേണ്ട. ക്രിസ്‌മസിനോടനുബന്ധിച്ച്‌ പുരാവസ്ഥ വകുപ്പ്‌ ഓണ്‍ലൈന്‍ ടിക്കറ്റ്‌ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഡിസംബര്‍ 25ന്‌ പുതിയ സംവിധാനം നിലവില്‍വരും. ഇന്ത്യന്‍ റയില്‍വേ കേറ്ററിങ്‌ ആന്‍ഡ്‌ ടൂറിസം കോര്‍പറേഷന്‍, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌മാര്‍ട്‌ ഗവേണന്‍സ്‌ എന്നിവ സംയുക്തമായിട്ടാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഓണ്‍ലൈന്‍ ടിക്കറ്റ്‌ സംവിധാനം വേണമെന്ന്‌ ടൂറിസം രംഗത്തുള്ളവര്‍ വളരെക്കാലമായി ഉന്നയിച്ചിരുന്നു. ഓണ്‍ലൈന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തശേഷം തിരിച്ചറിയല്‍ കാര്‍ഡും ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തതിന്റെ പ്രിന്റൗട്ടുമായി വന്നാലേ പ്രവേശനം അനുവദിക്കുകയുള്ളൂ. പുതിയ സംവിധാനം വ്യാജടിക്കറ്റ്‌ വില്‌പന കുറയ്‌ക്കുമെന്നു അധികൃതര്‍ കരുതുന്നു. ഇതേ സംവിധാനം രാജ്യത്തെ മറ്റിടങ്ങളിലും ഏര്‍പ്പെടുത്തുന്നതിന്‌ പുരാവസ്‌തു വകുപ്പ്‌ ആലോചിക്കുന്നുണ്ട്‌.