Breaking News

Trending right now:
Description
 
Dec 14, 2014

ലൈംഗിക താല്‍പര്യം പ്രകടിപ്പിച്ച സംവിധായകന്‍ നടിയുടെ കൈക്കരുത്ത്‌ അറിഞ്ഞു

image പൊതുവേദിയില്‍ ലൈംഗിക താല്‍പര്യം കാട്ടിയ സംവിധായകന്റെ മുഖത്ത്‌ നടി അടിച്ചു. ഓര്‍ക്കാപ്പുറത്തുള്ള അടി കൊണ്ട്‌ സംവിധായകന്‍ പ്രതികരിച്ചതോടെ നടിയ്‌ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു നടി ഇടപെട്ട്‌ പ്രശ്‌നം അവസാനിപ്പിക്കുകയും ചെയ്‌തു. സംവിധായകന്‍ സച്ചിന്ദ്ര ശര്‍മയ്‌ക്കാണ്‌ നടി മനീഷയുടെ അടി കിട്ടിയത്‌. സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ്‌ സംവിധായകന്‍ ലൈംഗിക താല്‍പര്യം പ്രകടിപ്പിച്ചുവെന്ന്‌ നടി മനീഷ വ്യക്തമാക്കി. ഇത്തരക്കാരോട്‌ ഈവിധമല്ലാതെ എങ്ങനെ പ്രതികരിക്കുമെന്നാണ്‌ നടിയുടെ ചോദ്യം. നടി രാഖി സാവന്ത്‌ അഭിനയി്‌കകുന്ന പുതിയ ചിത്രമായ മുംബൈ കാന്‍ ഡാന്‍സ്‌ സാലാ എന്ന ചിത്രത്തിന്റെ പാട്ടുകള്‍ പുറത്തിറങ്ങുന്ന വേദിയിലാണ്‌ എല്ലാവരും നോക്കിനില്‍ക്കെ സച്ചിന്ദ്ര ശര്‍മയ്‌ക്ക്‌ അടികിട്ടിയത്‌. രാഖി ഉടന്‍ ഇടപെട്ട്‌ രംഗം കൂടുതല്‍ വഷളാകാതെ നോക്കി. സിനിമയില്‍ അവസരം നല്‍കാന്‍ തന്നെ വേണ്ടവിധത്തില്‍ കാണണമെന്ന രീതിയില്‍ സംവിധായകന്‍ മനീഷയോടു സംസാരിച്ചെന്നു രാഖി സാവന്ത്‌ പറഞ്ഞു. പ്രശസ്‌തിക്കുവേണ്ടിയുള്ള അടവായിരുന്നു നടിയുടേതെന്നും അവരെ അറിയില്ലെന്നുമാണ്‌ സച്ചിന്ദ്ര ശര്‍മ പ്രതികരിച്ചത്‌.