Breaking News

Trending right now:
Description
 
Dec 14, 2014

തോഷിബയുടെ വിന്‍ഡോസ്‌ ടാബ്‌ലെറ്റ്‌ ഡബ്ല്യുടി-8 വിപണിയില്‍

image കൊച്ചി: 385 ഗ്രാം ഭാരവും 9.48 മില്ലീ മീറ്റര്‍ മാത്രം കനവുമായി തോഷിബയുടെ വിന്‍ഡോസ്‌ 8.1 ടാബ്‌ലെറ്റ്‌ വിപണിയിലെത്തി. 8 ഇഞ്ചാണ്‌ സ്‌ക്രീന്‍ സൈസ്‌. ക്വാഡ്‌ കോര്‍ ഇന്റല്‍ ആറ്റം പ്രോസസര്‍ കരുത്ത്‌ പകരുന്ന ഡബ്ല്യുടി-8 ടാബ്‌ലെറ്റ്‌ ഇ-കൊമേഴ്‌സ്‌ പോര്‍ട്ടലായ ആമസോണ്‍ ഡോട്ട്‌ ഇന്‍ വഴി മാത്രമാണ്‌ വിപണിയിലെത്തുന്നത്‌. വില 15,490 രൂപ.

 
10 മണിക്കൂര്‍ വരെ ബാറ്ററി ബാക്ക്‌ അപ്പ്‌ പുതിയ ടാബ്‌ലെറ്റിന്‌ ലഭിക്കും. 32 ജിബിയാണ്‌ ഇന്റേണല്‍ സ്റ്റോറേജ്‌. മൈക്രോ എസ്‌ഡികാര്‍ഡ്‌ വഴി 128 ജിബി വരെ ഇത്‌ വര്‍ധിപ്പിക്കാം. 1 ജിബി റാം, 12804800 പിക്‌സല്‍ എച്ച്‌ഡി 10 പോയന്റ്‌ മള്‍ട്ടി ടച്ച്‌ ഡിസ്‌പ്ലേ, ഡോള്‍ബി ഡിജിറ്റല്‍ ഓഡിയോ, ഫ്രണ്ട്‌ റിയര്‍ കാമറകള്‍, ബ്ലൂടുത്ത്‌ തുടങ്ങിയവയാണ്‌ മറ്റ്‌ പ്രത്യേകതകള്‍. കൂടാതെ ഓഫീസ്‌ 365ന്റെ ഒരു വര്‍ഷത്തെ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.