Breaking News

Trending right now:
Description
 
Dec 13, 2014

ആലപ്പുഴ ബീച്ചില്‍ എ.ടി.എമ്മുകള്‍ സ്ഥാപിക്കണം: ടി.ആര്‍.എ

image

ആലപ്പുഴ: വിനോദയാത്രികരുടെ സൗകര്യാര്‍ഥം ആലപ്പുഴ ബീച്ചില്‍ ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീനുകള്‍ (എ.ടി.എം) സ്ഥാപിക്കണമെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) ബാങ്കുകളോട് അഭ്യര്‍ഥിച്ചു.

ദിവസേനെ ആയിരക്കണക്കിനു ആള്‍ക്കാര്‍ എത്തുന്ന ബീച്ചിനു സമീപത്ത് നിലവില്‍ പേരിന് ഒരു എ.ടി.എം മാത്രമാണുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രധാന ശാഖയോടു ചേര്‍ന്നുള്ള എ.ടി.എം ആകട്ടെ ബീച്ച് റോഡില്‍ നിന്നു അകത്തോട്ടു ഏകദേശം അഞ്ഞൂറു മീറ്റര്‍ മാറിയാണ്. അവിടേയ്ക്കുള്ള ഇടവഴിയില്‍ രാത്രികാലങ്ങളില്‍ കത്തുന്ന തെരുവു വിളക്കുകളില്ല. കൂടാതെ സദാ വിജനമായി കിടക്കുന്ന പ്രദേശവും സാമൂഹ്യവിരുദ്ധരുടെ ശല്യം ഉണ്ടാകാനിടയുള്ളയിടവുമാണ്. സ്ത്രീകള്‍ക്ക് കൂട്ടില്ലാതെ അതുവഴി നടക്കാന്‍ പകലാണെങ്കില്‍ പോലും ബുദ്ധിമുട്ടാണ്. ബീച്ച് റോഡിനു വശത്ത് എ.ടി.എമ്മുകള്‍ സ്ഥാപിച്ചാല്‍ അവ വിദേശികള്‍ക്ക് ഉള്‍പ്പടെയുള്ളവര്‍ക്കു പ്രയോജനകരമാകുമെന്നു ടി.ആര്‍.എ ചൂണ്ടിക്കാട്ടി.


ഫോട്ടോ:

ആലപ്പുഴ ബീച്ചിലെ നിലവിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എ.ടി.എമ്മിലേക്കുള്ള ഇരുള്‍ മൂടിക്കിടക്കുന്ന വിജനമായ ഇടവഴി.