Breaking News

Trending right now:
Description
 
Dec 13, 2014

രാജീവ്‌ രവിയും വിനീതും നേര്‍ക്കു നേര്‍

image

ശ്രീനിവാസന്‍ സിനിമകളെ അവഹേളിച്ചു സംസാരിച്ച രാജീവ്‌ രവിക്കെതിരെ വിനീത്‌ ശ്രീനിവാസന്റെ പോസ്‌റ്റ്‌. രാജിവ്‌ രവിയുടെ പേരെടുത്തു പറയാതെ അദ്ദേഹത്തിന്റെ പരാമര്‍ശത്തെ പരിഹസിച്ചാണ്‌ ഫെയ്‌സ്‌ ബുക്കിലെ പോസ്‌റ്റ്‌.

സ്‌ക്രിപ്‌റ്റ്‌ ഇല്ലാതെ സിനിമ എടുക്കാന്‍ പഠിപ്പിക്കുന്നുണ്ടെന്നു കേട്ടു. ആശയം വിപ്ലവകരമാണ്‌. സ്‌ക്രിപ്‌റ്റ്‌ എഴുതി ആയുസ്സിന്റെ ഒരു നല്ല ഭാഗം നഷ്ടപ്പെടുത്തേണ്ടല്ലോ. ഈ പുതിയ വിദ്യ ഒന്നു പഠിച്ചാല്‍ കൊള്ളാം. ഒപ്പം, ചുവരില്ലാതെ ചിത്രം വരയ്‌ക്കാനും തറ കെട്ടാതെ വീടുണ്ടാക്കാനും കൂടി ആരെങ്കിലും പഠിപ്പിക്കുമോ എന്നു പോകുന്നു വിമര്‍ശനം. 

സ്ക്രിപ്റ്റ് ഇല്ലാതെ സിനിമ എടുക്കാൻ പഠിപ്പിക്കുന്നുണ്ടെന്നു കേട്ടു. ആശയം വിപ്ലവകരമാണ്. സ്ക്രിപ്റ്റ് എഴുതി ആയുസ്സിന്റെ ഒരു നല്ല ഭാഗം നഷ്ടപ്പെടുത്തേണ്ടല്ലോ. ഈ പുതിയ വിദ്യ ഒന്നു പഠിച്ചാൽ കൊള്ളാം. ഒപ്പം, ചുവരില്ല്ലാതെ ചിത്രം വരക്കാനും തറ കെട്ടാതെ വീടുണ്ടാക്കാനും കൂടി ആരെങ്കിലും ഒന്നു പഠിപ്പിച്ചു തരുമോ? 
അടിക്കുറിപ്പ് : വിഘടനവാദികളും പ്രതിക്രിയാവാദികളും കൂടി എന്നെ തെറി വിളിക്കരുത്. ഞാൻ ഒരു പാവമാണ്. എന്റെ ചെറിയ ബുദ്ധിയിൽ തോന്നിയ ചില ചോദ്യങ്ങൾ പങ്കു വെച്ചു എന്നേ ഉള്ളൂ!! 
എന്ന് ശ്രീനിവാസന്റെ മകൻ 
ഒപ്പ്


ഒരു ഓണ്‍ ലൈന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ രാജീവ്‌ രവി ശ്രീനിവാസന്‍ ചിത്രങ്ങള്‍ക്കു നേരെ ആഞ്ഞടിച്ചിരുന്നു. ശ്രീനിയുടെ സിനിമകളെ വെറുപ്പാണെന്നും ഒരു യഥാര്‍ത്ഥ തിരക്കഥകൃത്തിനു സ്‌ക്രീപ്‌റ്റിന്റെ ആവശ്യമില്ലെന്നും രാജീവ്‌ രവ്‌ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മിഡില്‍ ക്ലാസിന്റെ ചില സംഗതികള്‍ എടുത്തിട്ട ്‌അതിനെ അയാള്‍ ചൂക്ഷണം ചെയ്യുകയാണെന്നും അതുകൊണ്ടു സമൂഹത്തിന്‌ ഒരു ഗുണമുണ്ടായില്ലെന്നും അഭിമുഖത്തില്‍ പറയുന്നു.
മണിരത്‌നത്തിനെതിരെയും രാജീവ്‌ രവിയുടെ വിമര്‍ശനം ഉണ്ട്‌. റോജയുടെ വരവോടെ കാഴ്‌ചക്കാരന്റെ സെന്‍സിബിലിറ്റി നഷ്ടപ്പെട്ടുവെന്നാണ്‌ വിമര്‍ശനം. ഒരു പൊളിറ്റിക്‌സുമില്ലാത്ത റൂട്ടഡ്‌ അല്ലാത്ത സിനിമകള്‍ക്ക്‌ കാണാന്‍ ഭംഗി മാത്രമേയുള്ളു അതിനു തുടക്കം കുറിച്ചത്‌ മണിരത്‌നമാണെന്നും അതിനാല്‍ അയാളുടെ സിനിമ കാണുന്നത്‌ ഇഷ്ടമല്ലെന്നും രാജീവ്‌ രവി പറയുന്നു.