Breaking News

Trending right now:
Description
 
Dec 12, 2014

മാണിയുടെ റിക്കോര്‍ഡ്‌ തകര്‍ക്കാനാവില്ല മക്കളെ...

image

മാണിക്ക്‌ റിക്കോര്‍ഡിലാണ്‌ താലപര്യം. രാഷ്ട്രീയത്തിലെ ഭീഷ്‌മാചര്യനായ മാണിയുടെ ആദ്യ റിക്കോര്‍ഡ്‌ ഒരേ മണ്ഡലത്തില്‍ നിന്ന്‌ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി എന്ന നിലയില്‍ ആയിരുന്നു, ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന ആള്‍, ഏറ്റവും കുടുതല്‍ ബജറ്റ്‌ അവതരിപ്പിച്ച മന്ത്രി, 
ഇപ്പോള്‍ മറ്റൊരു റിക്കോര്‍ഡിനു കൂടി ഉടമയായി. പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ പ്രതിയാക്കപ്പെട്ട ആദ്യത്തെയാള്‍. 


1965 മുതല്‍ നിയമസഭയിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന മാണി അടുത്തവര്‍ഷം സുവര്‍ണ ജൂബിലി ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു. അന്നും മുതല്‍ ഇന്നു വരെ നിലനിര്‍ത്തിയ സംശുദ്ധ രാഷ്ട്രീയ പാരമ്പര്യത്തിനു ഏറ്റ ഏറ്റവും കനത്ത തിരിച്ചടിയായി പോയി അവസാനത്തെ റിക്കോര്‍ഡ്‌.

പലപ്പോഴും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും സമര്‍ത്ഥമായി തന്നെ ഇത്തരം ആരോപണങ്ങളെ അതിജീവിച്ച മാണി ഇത്തവണ പെട്ടു പോകുകയായിരുന്നു. മതികെട്ടാനില്‍ മാണിയുടെ ബന്ധുക്കള്‍ക്ക്‌ അനധികൃത റിസോര്‍ട്ട്‌ ഉണ്ടെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ റവന്യു വകുപ്പിന്റെ ഭൂമി വനം വകുപ്പിന്‌ വിട്ടു നല്‍കി തന്റെ സംശുദ്ധരാഷ്ട്രീയത്തിന്റെ മാനം കാത്തിരുന്നു. 

സര്‍ക്കാര്‍ ഇത്രമാത്രം കടക്കെണിയില്‍ നില്‍ക്കുമ്പോള്‍ വന്‍ തുക കോഴ വാങ്ങിയെന്ന ആരോപണത്തിലൂടെ മാണി എന്ന സംശുദ്ധരാഷ്രീയക്കാരന്റെ കുപ്പായമാണു അഴിഞ്ഞു വീണത്‌. 
ബാര്‍ ഹോട്ടല്‍ ലൈസന്‍സ്‌ പുതുക്കാനും നികുതി കൊമ്പൗണ്ടു ചെയ്യാനും മദ്യത്തിന്റെ വില പുതുക്കി നിശ്ചയിക്കുന്നതും കോഴ വാങ്ങിയാണെന്ന ബിസിനസ്‌ രഹസ്യം അങ്ങാടിപ്പാട്ടാക്കി കളഞ്ഞു മാണിയുടെ വെറും ബാര്‍ വിവാദം. സര്‍ക്കാരിന്റെ ഖജനാവ്‌ കാലിയാകുമ്പോള്‍ ഉത്‌കണ്‌ഠപ്പെടുന്ന സാധാരണ കേരള കോണ്‍ഗ്രസുകരെയും ഈ വലതുപക്ഷ മാര്‍ക്‌സ കണ്ടില്ല.