Breaking News

Trending right now:
Description
 
Dec 12, 2014

ലണ്ടനില്‍ 14 സുന്ദരികള്‍ കലണ്ടറിനു പോസ്‌ ചെയ്‌തത്‌ നഗ്നരായി

image ബ്രിട്ടനിലെ വില്യം രാജകുമാരന്‍ പൈലറ്റായി ജോലിചെയ്യുന്ന ഈസ്‌റ്റ്‌ ആംഗ്ലിക്കന്‍ എയര്‍ ആംബുലന്‍സിന്റെ പുതിയ കലണ്ടര്‍ ചര്‍ച്ചയ്‌ക്കിടയാകുമോ? കാരണം മറ്റൊന്നുമല്ല; കലണ്ടറിലെ പടങ്ങള്‍ക്ക്‌ 14 സുന്ദരികള്‍ പോസു ചെയ്‌തത്‌ നഗ്നരായിട്ടാണ്‌. നഗ്നരായി പരസ്‌പരം കെട്ടിപ്പിടിച്ചു നില്‍ക്കുന്നതും പേരിനുമാത്രം വസ്‌ത്രം ധരിച്ചുനില്‍ക്കുന്നതുമായ പോസുകളാണ്‌ കലണ്ടറിനുവേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്‌. ഗ്രാമീണര്‍ക്കുവേണ്ടി ഗ്രാമീണര്‍തന്നെ നിര്‍മിക്കുന്ന കലണ്ടറായതിനാല്‍ കണ്‍ട്രി ലേഡീസ്‌ അണ്‍കവേര്‍ഡ്‌ എന്നാണ്‌ പേര്‌ നല്‍കിയിരിക്കുന്നത്‌. എയര്‍ ആംബുലന്‍സ്‌ സഹായം നാട്ടിന്‍പുറത്തുകാര്‍ക്ക്‌ ഏറെ ആവശ്യമുള്ളതുകൊണ്ടാണ്‌ ധനശേഖരണാര്‍ഥം സുന്ദരികള്‍ ഈവിധം പോസുചെയ്‌തതെന്നു പറയുന്നു. നഗ്നത തുറന്നുകാട്ടി പോസ്‌ ചെയ്‌തവരില്‍ 19 വയസു മുതല്‍ 50 വയസ്‌ വരെയുള്ളവര്‍ ഉണ്ടെന്നതാണ്‌ പ്രത്യേകത. ജീവകാരുണ്യ പ്രവര്‍ത്തനമാണ്‌ പുതിയ കലണ്ടര്‍ ഇറക്കുന്നതിന്റെ ലക്ഷ്യം. വനിതാ ഫോട്ടോഗ്രാഫറായ ജൂലി അയേഴ്‌സാണ്‌ പുതിയ ആശയത്തിനു പിന്നില്‍.