Breaking News

Trending right now:
Description
 
Dec 11, 2014

പുറവങ്കര ഗ്രൂപ്പിന്റെ 125 അപ്പാര്‍ട്ടുമെന്റുകള്‍ക്ക്‌ ബുക്കിംഗ്‌

image ഗൂഗിള്‍ ഗ്രേറ്റ്‌ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ ആദ്യ 12 മണിക്കൂറില്‍ തന്നെ പുറവങ്കര പ്രൊജക്‌റ്റ്‌സിന്റെ 125 അപ്പാര്‍ട്ടുമെന്റുകള്‍ക്ക്‌ ബുക്കിംഗ്‌. അത്യാകര്‍ഷകമായ ഓഫറുകളുമായി ജിഒഎസ്‌എഫിനെത്തിയ പുറവങ്കരയുടെ വിവിധ പദ്ധതികള്‍ക്ക്‌ നിരവധി അന്യേഷണങ്ങളും ലഭിക്കുന്നുണ്ട്‌.

ഡിസംബര്‍ 12 വരെ നീണ്ടു നില്‍ക്കുന്ന കാംപെയ്‌നില്‍ കൂടുതല്‍ ബുക്കിംഗുകള്‍ നേടാമെന്ന്‌ കമ്പനി പ്രതീക്ഷിക്കുന്നു. പുറവങ്കര പ്രൊജക്‌റ്റ്‌സിനു പുറമെ ഉപസ്ഥാപനമായ പ്രൊവിഡന്റ്‌ ഹൗസിംഗും ഈ ഫെയറില്‍ പങ്കെടുക്കുന്നുണ്ട്‌.

പുറവങ്കരയുടെ കൊച്ചിയിലെ ഗ്രാന്റ്‌ബേ, ഓഷ്യാനിയ, എറ്റേണിറ്റി പദ്ധതികളാണ്‌ ഫെയറിലുള്ളത്‌. ചതുരശ്ര അടിക്ക്‌ 549 മുതല്‍ 1449 രൂപ വരെ ഇളവുകള്‍ ഫെയറില്‍ ലഭ്യമാണ്‌.

ഫെയറില്‍ പങ്കെടുക്കാനും ആനുകൂല്യങ്ങള്‍ നേടാനും സന്ദര്‍ശിക്കുക:  www.GOSF.in