Breaking News

Trending right now:
Description
 
Dec 10, 2014

549 രൂപയ്‌ക്ക്‌ അപ്പാര്‍ട്ട്‌മെന്റ്‌ ബുക്കിംഗ്‌ ഓഫറുമായി പുറവങ്കര

image കേവലം 549 രൂപയ്‌ക്ക്‌ അപ്പാര്‍ട്ട്‌മെന്റ്‌ ബുക്ക്‌ ചെയ്യാന്‍ അവസരമൊരുക്കി പുറവങ്കര പ്രൊജക്‌റ്റ്‌സ്‌ ഗൂഗിള്‍ ഗ്രേറ്റ്‌ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ ഫെസ്റ്റിവലില്‍. ഡിസംബര്‍ 10 മുതല്‍ 12 വരെയാണ്‌ ഈ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍.

വിശ്വാസ്യതയുള്ള കണ്‍സ്യൂമര്‍ ബ്രാന്റുകളെ അണിനിരത്തി ഗൂഗിള്‍ നടത്തുന്ന ഫെയറിന്റെ മൂന്നാമത്‌ വര്‍ഷമാണിത്‌. പുറവങ്കരയ്‌ക്ക്‌ പുറമെ കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി ആയ പ്രൊവിഡന്റ്‌ ഹൗസിംഗും ഫെയറില്‍ പങ്കെടുക്കുന്നുണ്ട്‌.

പുറവങ്കരയുടെ കൊച്ചിയിലെ ഗ്രാന്റ്‌ബേ, ഓഷ്യാനിയ, എറ്റേണിറ്റി പദ്ധതികളാണ്‌ ഓണ്‍ലൈന്‍ ഫെയറിലുള്ളത്‌. ഓണ്‍ലൈനില്‍ കേവലം 549 രൂപയ്‌ക്ക്‌ അപ്പാര്‍ട്ട്‌മെന്റ്‌ ബുക്ക്‌ ചെയ്യാം ഫെയറില്‍. ചതുരശ്ര അടിക്ക്‌ 549 മുതല്‍ 1449 വരെ രൂപ ഇളവുമുണ്ട്‌ വിവിധ പദ്ധതികള്‍ക്ക്‌. 2015 ജനുവരി 21 നകം ബാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മതി. ബുക്കിംഗ്‌ വേണ്ടെന്ന്‌ വച്ചാല്‍ അടച്ച ബുക്കിംഗ്‌ തുക പൂര്‍ണമായും തിരിച്ചു കിട്ടുകയും ചെയ്യും.