Breaking News

Trending right now:
Description
 
Dec 10, 2014

എനിക്ക്‌ നാണമാകുന്നു; മകളുടെ പ്രായമുള്ള നടിയുമൊത്ത്‌ വൃദ്ധനായ താന്‍ കാമുകനായി അഭിനയിച്ചത്‌ നാണത്തോടെ...

image

മോഹന്‍ലാലിനും മമ്മൂട്ടിയ്‌ക്കും ഇല്ലാത്ത നാണം രജനികാന്തിന്‌ ഉണ്ടായി. 63 വയസ്സുള്ള താന്‍ മകളുടെ പ്രായമുള്ള സൊനാക്ഷിയുടെ കൂടെ ഡ്യൂയറ്റ്‌ പാടി തകര്‍ത്തത്‌ ലജ്ജയോടെയാണെന്നാണ്‌ സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്തിന്റെ ഏറ്റു പറച്ചില്‍. ഓടുന്ന ട്രെയിനില്‍ നടത്തിയ സംഘടനം ഇതിനെക്കാള്‍ എളുപ്പമായിരുന്നുവെന്നും സൂപ്പര്‍സ്റ്റാര്‍ കൂട്ടിച്ചേര്‍ത്തു. രജനിയുടെ പുതിയ ചിത്രമായ ലിംഗയിലെ അനുഭവം പങ്കുവയ്‌ക്കുകയായിരുന്നു താരം.
സൊനാക്ഷയോടൊപ്പം മാത്രമല്ല അനുഷ്‌കയോടൊത്തു അഭിനയിച്ചപ്പോഴും സ്ഥിതി ഇതു തന്നെയായിരുന്നു. ഇത്തിരി ജാള്യതയോടെ സൂപ്പര്‍ സ്റ്റാര്‍ രജനി മൊഴിഞ്ഞു.
ഡിസംബര്‍12നാണ്‌ ലിംഗ തിയേറ്ററില്‍ എത്തുന്നത്‌. എന്നാല്‍ രജനിയുടെ കേരളത്തിലെ ആരാധകര്‍ സിനിമ കാണാന്‍ കാത്തിരിക്കേണ്ടി വരും. ഈ ചിത്രത്തിന്‌ കേരള ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ അസോസിയേഷന്‍ പ്രദര്‍ശനാനുമതി നിഷേധിച്ചതായി വാര്‍ത്തയുണ്ട്‌. കൊച്ചടിയാന്‍ ഫേ്‌ളാപ്പായി പോയതാണ്‌ കേരള ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ അസോസിയേഷന്‍ ഇത്തരം ഒരു തീരുമാനമെടുക്കാന്‍ കാരണം.