Breaking News

Trending right now:
Description
 
Dec 10, 2014

നടി പൂജാഭട്ടും ഭര്‍ത്താവും വേര്‍പിരിയുന്നു

image പ്രണിയിച്ച്‌ കുടുംബജീവിതത്തിലേക്ക്‌ കൈപിടിച്ചുകയറിയ നടിയും സംവിധായകയുമായ പൂജാ ഭട്ടും ഭര്‍ത്താവ്‌ മനീഷ്‌ മഖിജയും വേര്‍പിരിയുന്നു. മ്യൂസിക്‌ ചാനലായ വി.ചാനലിലെ മുന്‍ വിജെയും ഹോട്ടല്‍ വ്യവസായിയുമാണ്‌ മനീഷ്‌. 2003ലാണ്‌ ഇരുവരും വിവാഹിതരായത്‌. പാപ്‌ എന്ന സിനിമയുടെ സൈറ്റില്‍വച്ച്‌ അടുത്ത ഇരുവരും പ്രണയത്തിന്റെ മധുരം നുണഞ്ഞ്‌ കുടുംബജീവിതത്തില്‍ പ്രവേശിക്കുകയായിരുന്നു. പ്രശസ്‌ത സംവിധായകന്‍ മഹേഷ്‌ ഭട്ടിന്റെ മകളാണ്‌ പൂജ. ബന്ധം പിരിഞ്ഞാലും പ്രഫഷനല്‍ രംഗത്ത്‌ ഒന്നിച്ചു പ്രവര്‍ത്തിക്കാനാണ്‌ ഇവരുടെ തീരുമാനം. പൂജ സംവിധാനം ചെയ്യുന്ന കാബറേ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം മനീഷാണ്‌ നിര്‍വഹിക്കുന്നത്‌. പരസ്‌പര ധാരണയിലാണ്‌ തങ്ങള്‍ പിരിയുന്നതെന്നും പരസ്‌പരം അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്നും പൂജ ട്വീറ്റ്‌ ചെയ്‌തു.