Breaking News

Trending right now:
Description
 
Dec 10, 2014

നടി മഞ്‌ജുവാര്യര്‍ അരിവാളുമായി കൊയ്‌ത്തിനിറങ്ങി; സിനിമയിലല്ലെന്നു മാത്രം

image ഉദയംപേരൂര്‍ കണ്ടനാട്‌ നടന്‍ ശ്രീനിവാസന്റെ പാട്ടക്കൃഷിഭൂമിയിലെ ജൈവനെല്‍കൃഷിയുടെ കൊയ്‌ത്തുത്സവം നടി മഞ്‌ജുവാര്യര്‍ നെല്ല്‌ കൊയ്‌തെടുത്ത്‌ ഉദ്‌ഘാടനം ചെയ്‌തു. ശ്രീനിവാസന്റെ വീടിനോട്‌ ചേര്‍ന്നുള്ള 35 ഏക്കറോളം പാടത്താണ്‌ ജൈവകൃഷിരീതിയില്‍ നെല്ലുവിളയിച്ചത്‌. രണ്ടുവര്‍ഷം മുമ്പ്‌ രണ്ടര ഏക്കറില്‍ പരീക്ഷണാര്‍ഥം കൃഷി തുടങ്ങിവച്ചു. പിന്നീടിത്‌ ശ്രീനിവാസന്‍ പ്രസിഡന്റായ പാടശേഖരസമിതി വിപുലീകരികരിക്കുകയായിരുന്നു. യന്ത്രസംവിധാനത്തോടെയായിരന്നു ഞാറുനടീല്‍. ഇത്രയും ഏക്കറിലെ നെല്ല്‌ യന്ത്രം ഉപയോഗിച്ച്‌ കൊയ്‌തെടുത്ത്‌ പ്രത്യേക മില്ലില്‍ പുഴുങ്ങി 40-60 ശതമാനം തവിടുനിലനിര്‍ത്തിയാണ്‌ അരി തയാറാക്കുന്നത്‌. ഇങ്ങനെ തയാറാക്കുന്ന അരിക്ക്‌ കിലോയ്‌ക്ക്‌ 70 രൂപ വിലവരും. കാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ വ്യാപകമാകുന്നത്‌ കീടനാശിനിയടങ്ങിയ പച്ചക്കറിയും മറ്റുമാണെന്ന തിരിച്ചറിവാണ്‌ കീടനാശിനിയില്ലാത്ത നെല്ലും പച്ചക്കറിയും കൃഷിചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു ശ്രീനിവാസന്‍ പറയുന്നു.