Breaking News

Trending right now:
Description
 
Nov 30, 2012

മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പിതാവ്‌ ഓസ്‌ട്രേലിയയില്‍ പര്യടനം ആരംഭിച്ചു

image
സിഡ്‌നി: സീറോ മലബാര്‍ സഭ തലവന്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഓസ്‌ട്രേലിയയില്‍ പര്യടനത്തിന്‌ എത്തി.

എയര്‍പോര്‍ട്ടില്‍വച്ച്‌ കര്‍ദിനാളിന്‌ സീറോ മലബാര്‍ സഭ ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ്‌ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഫ്രാന്‍സിസ്‌ കോലഞ്ചേരി ഉഷ്‌മള വരവേല്‍പ്പ്‌ നല്‍കി. ഫാ. തോമസ്‌ കൂറന്താനം, ഫാ. തോമസ്‌ ആലുക്ക, കമ്മിറ്റി ഭാരവാഹികളായ കെ.പി. ജോസ്‌, ബെന്നി ചാക്കോ, സി.സി. സോജന്‍ എന്നിവര്‍ സ്വീകരണത്തിന്‌ നേതൃത്വം നല്‍കി. ആന്‍ജലിന ബെന്നി ഹാരം അര്‍പ്പിച്ചു.

സിഡ്‌നി, ബ്രിസ്‌ബെന്‍, ടൗണ്‍സ്‌ വില്‍, കാന്‍ബറ, മെല്‍ബണ്‍, പെര്‍ത്ത്‌, ഡാര്‍വിന്‍, അഡലൈഡ്‌ എന്നിവിടങ്ങളിലാണ്‌ കര്‍ദിനാളിന്റെ പൊതു സ്വീകരണവും വി. കുര്‍ബാനയും നടത്തുന്നത്‌. ഓസ്‌ട്രേലിയയിലെ മുഴുവന്‍ കത്തോലിക്ക ബിഷപ്പുമാരും പങ്കെടുക്കുന്ന ബിഷപ്‌ കൗണ്‍സില്‍ യോഗത്തില്‍ മാര്‍ ആലഞ്ചേരി മുഖ്യാതിഥിയായിരിക്കും. ഡിസംബര്‍ ഏഴിന്‌ മാര്‍ ആലഞ്ചേരി നാട്ടിലേക്ക്‌ മടങ്ങും.