Breaking News

Trending right now:
Description
 
Nov 30, 2012

ലൊറിയേല്‍ ഗ്രൂപ്പിന്റെ കെരസ്‌കിന്‍, കെരസ്റ്റാസ്‌ റിച്വലുകള്‍ കൊച്ചിയില്‍

image ചര്‍മ്മസൗന്ദര്യത്തിലും കേശസംരക്ഷണത്തിലും നൂറ്റാണ്ടിന്റെ പരിചയസമ്പത്തുള്ള പാരീസിലെ ലൊറിയേല്‍ ഗ്രൂപ്പിന്റെ എക്‌സ്‌ക്ലൂസീവ്‌ കെരസ്‌കിന്‍, കെരസ്റ്റാസ്‌ റിച്വലുകള്‍ ഉപയോഗിക്കുന്ന ഗ്ലാം സലൂണ്‍ ആന്‍ഡ്‌ സ്‌പാ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. 

കേരളത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സ്ഥാപനമായ ഗ്ലാം സലൂണ്‍ ആന്‍ഡ്‌ സ്‌പാ വൈറ്റിലയിലെ ശ്യാമ ബിസിനസ്‌ സെന്ററില്‍ ആരംഭിച്ചത്‌ ശ്യാമ ഡൈനാമിക്‌ ഗ്രൂപ്പാണ്‌. ലൊറിയേല്‍ സര്‍ട്ടിഫൈഡ്‌ ട്രെയിനറും ഹെയര്‍ സ്റ്റൈലിസ്റ്റുമായ നിപുന്‍ കോണ്‍സോയാണ്‌ 4500 ചതുരശ്രയടിയില്‍ തീര്‍ത്തിരിക്കുന്ന സലൂണിന്‌ നേതൃത്വം നല്‌കുന്നത്‌. കുടുംബത്തിലെ എല്ലാവര്‍ക്കുമായി കേശസംരക്ഷണത്തിനും ചര്‍മ്മസൗന്ദര്യത്തിനും ബോഡി മസാജിനും മേക്കപ്പിനുമുള്ള സൗകര്യങ്ങളാണ്‌ ഇവിടെ ഒരുക്കിയിരിക്കുന്നത്‌. ഈ രംഗത്തെ ഏറ്റവും മികച്ച ടീമാണ്‌ ഗ്ലാം സലൂണ്‍ ആന്‍ഡ്‌ സ്‌പായിലെ ആഡംബര, പ്രഫഷണല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നത്‌. 

ഗ്ലാം സലൂണ്‍ ആന്‍ഡ്‌ സ്‌പായിലെ കെരസ്റ്റാസ്‌ സ്‌കാള്‍പ്‌ ആന്‍ഡ്‌ ഹെയര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കെരസ്റ്റാസ്‌ അംബാസിഡര്‍ നിങ്ങളുടെ മുടിയും തലയോട്ടിയും പ്രത്യേക കാമറയുടെ സഹായത്തോടെ വിശദമായി പരിശോധിക്കും. ഇരട്ട ലെന്‍സുകളുള്ള കാമറ ഉപയോഗപ്പെടുത്തി തലയോടിനെ 200 ഇരട്ടി വലിപ്പത്തിലും മുടിയെ ആയിരം ഇരട്ടി വലിപ്പത്തിലും കാണാന്‍ കഴിയും. ഇതുവഴി തലയോടിന്റെയും മുടിയുടെയും പ്രത്യേകതകളും പ്രശ്‌നങ്ങളും കണ്ടെത്താനും അതിന്‌ അനുയോജ്യമായ കേശസംരക്ഷണ പരിപാടികളും ഹോം കെയര്‍ ഉത്‌പന്നങ്ങളും പ്രയോഗിക്കാനും സഹായിക്കും. 

കേശസംരംക്ഷണത്തിനും സൗന്ദര്യവര്‍ദ്ധനയ്‌ക്കുമായി കെരസ്റ്റാസ്‌ റിച്വല്‍ ഉപയോഗിക്കാം. ഏറ്റവും നൂതനവും ആധുനികവുമായ വിവിധ രീതികള്‍ ഒന്നിച്ചുചേര്‍ക്കുന്ന കെരസ്റ്റാസ്‌ റിച്വലില്‍ ഹെഡ്‌ മസാജ്‌ ടെക്‌നിക്കുകള്‍ തലമുടിയെ പുനരുജ്ജീവിപ്പിക്കുന്നതിനും ഏറ്റവും ആകര്‍ഷകമാക്കുന്നതിനും സഹായിക്കും. അഞ്ച്‌ ഘട്ടങ്ങളായി തലമുടിയ്‌ക്കും തലയോടിനും ലക്ഷ്വറി അനുഭവം നല്‌കുന്നതിനായി ലൊറിയേല്‍ അഡ്വാന്‍സ്‌ഡ്‌ റിസര്‍ച്ച്‌ രൂപപ്പെടുത്തിയതാണ്‌ എക്‌സിപീരിയന്‍സ്‌ റിച്വല്‍സ്‌. ഏറ്റവും പുതിയ കേശസംരക്ഷണ രീതികളാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. ഓറിയന്റല്‍ ഡിജിറ്റല്‍ പ്രഷര്‍, വെസ്റ്റേണ്‍ നീഡിംഗ്‌ എന്നിവ ഇതിനായി ഉപയോഗിക്കുന്നു. 

കുറഞ്ഞ സമയത്തിനുള്ളില്‍ തീര്‍ക്കാവുന്ന സമഗ്രമായ കേശ തെറാപ്പിയാണ്‌ എക്‌സ്‌പ്രസ്‌ റിച്വല്‍സ്‌. പെട്ടെന്നുതന്നെ മുടിയെ കണ്ടീഷന്‍ ചെയ്‌തെടുക്കുന്നതിനായി ഇന്‍സ്റ്റന്റ്‌ കണ്ടീഷനിംഗ്‌ ബൂസ്റ്റര്‍ ഡോസുകള്‍ ഉപയോഗിക്കാം. ഹെയര്‍കട്ട്‌, ബ്ലോ-ഡ്രൈ എന്നിവയ്‌ക്കൊപ്പം ചെയ്യാവുന്നതാണിത്‌. 

നാനൂറിലധികം അന്താരാഷ്ട്ര സൗന്ദര്യവിദഗ്‌ധര്‍ ചേര്‍ന്ന്‌ രൂപപ്പെടുത്തിയതും ലോകമെങ്ങുമായി അയ്യായിരത്തിലധികം വനിതകളില്‍ പരീക്ഷിച്ചതുമാണ്‌ കെരസ്‌കിന്‍ ഈസ്‌തെറ്റിക്‌സ്‌. ലോകത്തിലെ ഏറ്റവും മികച്ച ആഡംബര സലൂണുകളിലാണ്‌ കെരസ്‌കിന്‍ ഈസ്‌തെറ്റിക്‌സ്‌ ലഭ്യമാകുന്നത്‌. ഇന്‍-സലൂണ്‍ ഫേഷ്യല്‍ ട്രീറ്റുമെന്റുകളും ഹോം കെയര്‍ ഉത്‌പന്നങ്ങളും ഗ്ലാം സലൂണ്‍ ആന്‍ഡ്‌ സ്‌പായില്‍നിന്ന്‌ അനുഭവിച്ചറിയാം. 

ഫേഷ്യല്‍ ട്രീറ്റ്‌മെന്റായ കെരസ്‌കിന്‍ റിച്വല്‍സിലൂടെ ആധുനിക സാങ്കേതികവിദ്യയും സമഗ്ര പരിശീലനം നേടിയ കെരഫേഷ്യലിസ്റ്റുകളുടെ അനുഭവപരിചയവും നേരിട്ടറിയാം. 4-സീസണ്‍സ്‌ ക്ലെന്‍സിംഗ്‌, ഹൈഡ്ര ഇമേഴ്‌സണ്‍, ഫ്‌ളോറല്‍ ഗ്ലോ, ബ്ലാങ്ക്‌ മോര്‍ഫോസ്‌, പ്യൂരറ്റെ തെര്‍മിക്‌, ഏജ്‌ നിയോജുവനൈസ്‌ എന്നിങ്ങനെ ആറ്‌ വ്യത്യസ്‌ത കെരസ്‌കിന്‍ റിച്വല്‍സ്‌ ആണ്‌ ഗ്ലാം സലൂണിലുളളത്‌. 
ചര്‍മ്മത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയുള്ളതാണ്‌ 4 സീസണ്‍സ്‌ ക്ലെന്‍സിംഗ്‌. ത്വക്കിനെ പുനരുജ്ജീവിപ്പിക്കാന്‍ ഇതുവഴി കഴിയും. ഹൈഡ്രോ-ന്യൂട്രീഷന്‍ റിച്വല്‍ ഉപയോഗിച്ച്‌ വ്യത്യസ്‌തമായ ചര്‍മ്മങ്ങള്‍ക്ക്‌ കൂടുതല്‍ ജലാഗീഗരണം നടത്താനും പോഷണം നല്‌കാനും സാധിക്കും.

പ്രോഗ്രസീവ്‌ പീലിംഗ്‌ റിച്വല്‍ ആണ്‌ ഫ്‌ളോറല്‍ ഗ്ലോ. തിളക്കമില്ലാത്ത ചര്‍മ്മത്തിന്‌ കൂടുതല്‍ മിനുപ്പ്‌ നല്‌കാന്‍ ഇതുവഴി കഴിയും. എണ്ണമയം കൂടിയ ചര്‍മ്മം ആഴത്തില്‍ വൃത്തിയാക്കുകയും അതുവഴി ശുദ്ധിയും സംതുലനവും പ്രദാനം ചെയ്യുകയും ചെയ്യും. 

ചര്‍മ്മത്തിലെ നിറവ്യത്യാസം, കറുത്ത പാടുകള്‍ എന്നിവ മാറ്റി തിളക്കം നല്‌കുന്നതാണ്‌ ബ്ലാങ്ക്‌ മോര്‍ഫോസ്‌. പ്രായമേറുംതോറുമുള്ള പ്രശ്‌നങ്ങള്‍ക്കുള്ള ശാസ്‌ത്രീയമായ പ്രതിവിധിയാണ്‌ ഏജ്‌ നിയോജ്യൂവനൈസ്‌. ചര്‍മ്മത്തിന്‌ കൂടുതല്‍ യുവത്വം നല്‌കാന്‍ ഇതുവഴി കഴിയും. 

റിച്വല്‍സിന്റെ ഇടവേളയില്‍ വീട്ടിലിരുന്നുള്ള സൗന്ദര്യസംരക്ഷണത്തിനായി വിശദമായ ഹോം കെയര്‍ പരിപാടികള്‍ കെരസ്‌കിന്‍ ഈസ്‌തെറ്റീഷ്യന്‍സ്‌ ഉപദേശിച്ചു തരും. 

ഒന്‍പത്‌ ലൊറിയേല്‍ പേറ്റന്റുകളുള്ള ഇമ്യൂണിസ്റ്റെ എന്ന ആന്റി ഏജിംഗ്‌ സീറമാണ്‌ ഇതിനായി ഉപയോഗിക്കുന്ന ഒരു ഉത്‌പന്നം. ഫ്രീ റാഡിക്കലുകള്‍ക്കെതിരേ പൊരുതാന്‍ ഇത്‌ സഹായിക്കും. ചര്‍മ്മം കൂടുതല്‍ ദൃഢതയുള്ളതും യുവത്വമുള്ളതുമായി മാറും. 

ഡെര്‍മ്മ മോര്‍ഫോസ്‌ എന്ന ആന്റി ഏജിംഗ്‌ സീറം ചര്‍മ്മത്തിന്റെ ഓരോ അടുക്കിലും ഇറങ്ങിച്ചെന്ന്‌ ആവശ്യമായ സംരക്ഷണം നല്‌കാന്‍ കഴിയുന്നതാണ്‌. ജാസ്‌മിയോണിക്‌ ആസിഡ്‌ അടങ്ങിയ ഈ സീറം ഉപയോഗിച്ച്‌ 28 ദിവസം കൊണ്ട്‌ ത്വക്കിന്റെ യുവത്വം വീണ്ടെടുക്കാനാവും.വൈറ്റമിന്‍ സിയുടെ സംപുഷ്ടീകൃത രൂപമായ അസറ്റൈല്‍-സി 1 % അടങ്ങിയതാണ്‌ ബ്ലാങ്ക്‌ മോര്‍ഫോസ്‌ സീറം. ത്വക്കിന്‌ മാറ്റംവരുത്തി ഒരേ രൂപത്തില്‍ തിളക്കം നല്‌കാന്‍ ഇതിനു കഴിയും. സൂര്യരശ്‌മികളില്‍നിന്ന്‌ ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനായി രൂപപ്പെടുത്തിയതാണ്‌ വോയിലെ അള്‍ടൈം എസ്‌പിഎഫ്‌ 30. ഇതില്‍ ഒക്ടോപാര്‍സോള്‍ അടങ്ങിയിട്ടുണ്ട്‌. 

കേരസ്റ്റേയ്‌സ്‌ റിച്വലിനും കേരസ്‌കിന്‍ റിച്വലിനുമായി ഗ്ലാം സലൂണ്‍ ആന്‍ഡ്‌ സ്‌പായില്‍ നേരിട്ടെത്താം അല്ലെങ്കില്‍ 04843952800/900 എന്ന നമ്പരുകളില്‍ അപ്പോയിന്റ്‌മെന്റിനായി വിളിക്കാം.