Breaking News

Trending right now:
Description
 
Dec 09, 2014

വിക്ടോറിയയില്‍ ജീസസ്‌ യൂത്ത്‌ ക്യാമ്പിന്‌ സമാപനം

Jose M George
image പോര്‍ട്ട്‌സീ: വിക്ടോറിയ ജീസസ്‌ യൂത്തിന്റെ നേതൃത്വത്തില്‍ മൂന്ന്‌ ദിവസമായി നടന്നുവരുന്ന ഡീപ്പര്‍ ഹയര്‍ കോണ്‍ഫറന്‍സിന്‌ പരിസമാപ്‌തി. വിക്ടോറിയ ജീസസ്‌ യൂത്തിന്റെ മുഴുവന്‍ കുടുംബങ്ങളും പാപ്പുവ ന്യൂഗിനിയില്‍നിന്നുള്ള ആളുകളും ഉള്‍പ്പെടെ അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു. പ്രമുഖ ഗായകനും മ്യൂസിക്‌ ഡയറക്ടറും റെക്‌സ്‌ ബാന്‍ഡിന്റെ നായകനുമായ അല്‍ഫോന്‍സ്‌ ജോസഫ്‌ ഭക്തിഗാനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. ഫാ. അരീക്കുഴി, തോമസ്‌ മൈക്കിള്‍, ഫാ. ബോണി അബ്രാഹം, സി. സി. ജോസഫ്‌, നവീന്‍ തോമസ്‌ എന്നിവര്‍ വിവിധ ക്ലാസുകളും ചര്‍ച്ചകളും നയിച്ചു. കുടുംബ നവീകരണത്തില്‍ സുജ നവീന്‍, യുവജന സെക്ഷനില്‍ നീമ, ടീനേജ്‌ സെക്ഷനില്‍ സജിത്‌ എന്നിവര്‍ വിവിധ ഗ്രൂപ്പ്‌ ചര്‍ച്ചകള്‍ നയിച്ചു.
വൈകുന്നേരം നടന്ന സമാപന ദിവ്യബലിക്ക്‌ മോണ്‍സിഞ്ഞോര്‍ ഫാ. ഗ്രീഗ്‌ ബെന്നെറ്റ്‌ നേതൃത്വം നല്‍കി.