Breaking News

Trending right now:
Description
 
Dec 09, 2014

ചുംബന സമരക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശോഭന

image
ചുംബന സമരത്തോടു യോജിപ്പില്ലെന്നു നടി ശോഭന. ചുംബനമെന്നത്‌ തീര്‍ത്തും സ്വാകാര്യവും വ്യക്തിപരവുമാണെന്നും ശോഭന വ്യക്തമാക്കി. 

കിസ്‌ ഓഫ്‌ ലവ്‌ എന്ന പേരില്‍ ചിലര്‍ എന്തിനാണിതു ചെയ്യുന്നതെന്നു മനസിലാകുന്നില്ലെന്നും നടി പറഞ്ഞു. ഇതിനെ അനുകൂലിക്കുന്നവര്‍ പോലും സ്വന്തം മകള്‍ പരസ്യമായി മറ്റൊരാളെ ചുംബിക്കുന്നതു കാണാന്‍ ഇഷ്ടപ്പെടുകയില്ലെന്നു അവര്‍ പറഞ്ഞു.

കൊച്ചിയിലും കോഴിക്കോടും നടന്ന ചുംബന സമരം അക്രമത്തില്‍ കലാശിച്ചതിനോടു പ്രതികരിക്കുകയായിരുന്നു ശോഭന
ചുംബന സമരത്തെ പരസ്യമായി എതിര്‍ക്കാന്‍ എല്ലാവര്‍ക്കും ഭയമാണെന്നു അതിനാല്‍ ഭൂരിപക്ഷവും സത്യം പറയുന്നതില്‍ നിന്നു ഒഴിഞ്ഞു മാറുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബാഗ്‌ളൂരില്‍ ഭരതനാട്യത്തിലെ പുതിയ പരീക്ഷണമായ സമാധിന അവതരിപ്പിക്കാന്‍ എത്തിയ ശോഭനയോടു മാധ്യമ പ്രവര്‍ത്തകര്‍ ചുംബന സമരത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോഴാണ്‌ കിസ്‌ ഓഫ്‌ ലവിനെ എതിര്‍ത്തു ശോഭന സംസാരിച്ചത്‌.