Breaking News

Trending right now:
Description
 
Dec 09, 2014

മാധ്യമങ്ങള്‍ തന്റെ ജീവിതം കുട്ടിച്ചോറാക്കിയെന്നും നടി ശ്വേതാ ബസു പ്രസാദ്‌

image സിനിമയില്‍ അവസരം ലഭിക്കാത്തതിനാലാണ്‌ മറ്റു വരുമാനമാര്‍ഗം തേടാന്‍ താന്‍ നിര്‍ബന്ധിതമായെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍വന്ന പ്രസ്‌താവന തെലുങ്ക്‌-ഹിന്ദി നടി ശ്വേതാ ബസു പ്രസാദ്‌ നിഷേധിച്ചു. താന്‍ ഇത്തരമൊരു പ്രസ്‌താവന നടത്തിയിട്ടില്ല. അറസ്റ്റിലായപ്പോള്‍ ഇങ്ങനെയൊരു മൊഴി പൊലീസിനോടുപോലും പറഞ്ഞിട്ടില്ല. തന്റെ പേരിലുള്ള വ്യാജപ്രസ്‌താവന മാധ്യമങ്ങളില്‍ അടിച്ചുവന്നതിലൂടെ തന്റെ ജീവിതം തകര്‍ക്കാനാണ്‌ ശ്രമിക്കുന്നതെന്നു ശ്വേത ഇന്നലെ വ്യക്തമാക്കി. മാധ്യമങ്ങള്‍ തന്റെ ജീവിതം കുട്ടിച്ചോറാക്കിയെന്നും നടി ആരോപിച്ചു. അനാശാസ്യപ്രവര്‍ത്തിയിലേര്‍പ്പെട്ടെന്നു ആരോപിച്ചു ഹൈദരാബാദിലെ ഹോട്ടലില്‍നിന്നു രണ്ടുമാസം മുമ്പ്‌ പൊലീസ്‌ ശ്വേതയെ അറസ്റ്റു ചെയ്‌തിരുന്നു. കഴിഞ്ഞദിവസം കോടതി നടിയെ കുറ്റവിമുക്തനാക്കുകയും ചെയ്‌തു. തുടര്‍ന്നാണ്‌ മാധ്യമങ്ങള്‍ തനിക്കെതിരെ നടത്തിയ ഇടപെടലിനെതിരെ ശ്വേത പ്രതികരിച്ചത്‌. അതേസമയം, നടി ശ്വേതാ ബസു പ്രസാദ്‌ തിരക്കഥാകൃത്താകുന്നതായി റിപ്പോര്‍ട്ട്‌. പ്രശസ്‌ത സംവിധായകന്‍ അനുരാഗ്‌ കശ്യപിന്റെ ഫാന്റം പ്രൊഡക്ഷനുവേണ്ടിയാണ്‌ ശ്വേത പ്രവര്‍ത്തിക്കുകയെന്നാണ്‌ വിവരം. അസിസ്റ്റന്റ്‌ ഡയറക്ടറാകാനുള്ള അനുരാഗിന്റെ ക്ഷണം നിരസിച്ചതിനാല്‍ ശ്വേതയ്‌ക്ക്‌ പുതിയ ഓഫര്‍ നല്‍കുകയായിരുന്നു. വേശ്യാവൃത്തിക്ക്‌ പിടിയിലാകും മുമ്പു റൂട്ട്‌സ്‌ എന്ന പേരില്‍ ഹിന്ദുസ്ഥാനി ശാസ്‌ത്രീയ സംഗീതത്തെക്കുറിച്ചു പഠനത്തിലും ഡോക്യുമെന്ററി തയ്യാറാക്കുന്നതിലും ശ്രദ്ധിക്കുകയായിരുന്നു ശ്വേത. ഈ ജോലി പൂര്‍ത്തിയായെന്നും അടുത്തുതന്നെ സിനിമയി ലെത്തുമെന്നും ശ്വേത ഈയിടെ പറഞ്ഞിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ അനുരാഗിന്റെ സിനിമയിലൂടെ സിനിമാ മേഖലയിലേക്ക്‌ തിരിഞ്ഞിരിക്കുന്നത്‌. ദേശീയ അവാര്‍ഡ്‌ ജേതാവ്‌ ഹന്‍സാല്‍ മേഹ്‌ത്ത തന്റെ ഡോക്യുമെന്ററി സിനിമയിലേക്ക്‌ ശ്വേതയെ ക്ഷണിച്ചിട്ടുണ്ട്‌. എന്നാല്‍ ഇതേക്കുറിച്ച്‌ വ്യക്തമായ നിലപാട്‌ ശ്വേത സ്വീകരിച്ചിട്ടില്ല. ജയില്‍വാസത്തിനിടെ ശ്വേത കവിത എഴുതിയിരുന്നു.