Breaking News

Trending right now:
Description
 
Dec 09, 2014

സര്‍ സിപി സിനിമയുടെ കോട്ടയം നഗരസഭയിലെ ചിത്രീകരണം തടസപ്പെടുത്തി

image ജയറാമിനെയും ഹണി റോസിനെയും നായകരാക്കി ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന സര്‍ സിപി സിനിമയുടെ കോട്ടയം നഗരസഭ അങ്കണത്തിലെ ഷൂട്ടിങ്ങ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തടസപ്പെടുത്തി. അനുവദിച്ച സമയം കഴിഞ്ഞിട്ടും ഷൂട്ടിങ്‌ തുടര്‍ന്നത്‌ ഓഫീസ്‌ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്‌. ഷൂട്ടിങ്‌ മൂലം ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നുവെന്നു നടന്‍ ജയറാം സമരക്കാരെ അറിയിച്ചു. മറ്റൊരു ദിവസം സ്ഥലം അനുവദിക്കാമെന്ന്‌ നഗരസഭ അധികൃതര്‍ ഉറപ്പുനല്‍കുകയും ചെയ്‌തു. ഇന്നലെ രാവിലെ ഏഴു മുതല്‍ 10വരെയാണ്‌ നഗരസഭാ കാര്യാലയം സിനിമയുടെ ഷൂട്ടിങ്ങിനായി വിട്ടുകൊടുത്തത്‌. 10 മണി കഴിഞ്ഞിട്ടും ഷൂട്ടിങ്‌ അവസാനിക്കാതിരുന്നതാണ്‌ ബഹളത്തിലും ചിത്രീകരണം മുടങ്ങുന്നതിനും കാരണമായത്‌. നഗരസഭാ എന്‍ജിനീയറുടെ ഓഫീസില്‍ ഹണി റോസ്‌ ഇരിക്കുന്നു. അനധികൃത ഇടപാടുകള്‍ക്കു വഴങ്ങാത്ത എന്‍ജിനീയറുടെ മുറിയില്‍ ബഹളംവയ്‌ക്കുകയാണ്‌ ജയറാമും വിജയരാഘവനും. ഇതിനിടെയാണ്‌ എന്‍ജിനീയറുടെ മുറിക്കു പുറത്ത്‌ തിരക്കഥയില്‍ ഇല്ലാത്ത ബഹളത്തോടെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ഷോ. നഗരസഭാംഗങ്ങളായ കെആര്‍ജി വാര്യര്‍, വി.കെ.അനില്‍കുമാര്‍, നിന്‍സി പാറേല്‍, ജാന്‍സി ജേക്കബ്‌ എന്നിവര്‍ക്കും സിനിമയില്‍ ചെറിയവേഷമുണ്ട്‌.