Breaking News

Trending right now:
Description
 
Dec 09, 2014

ശിരസിന്‍റെ ക്രമാതീതമായ വളര്‍ച്ച , ഒന്‍പതു വയസുകാരന്‍ ഫാസില്‍ കരുണ തേടുന്നു

Boban Sebastian
image അബ്ദുല്‍ ലത്തീഫിന്‍റെ  ദു‍‌ഖം തന്‍റെ ഒന്‍പതുവയസുള്ള  മകനെ ഓര്‍ത്താണ്. ഫാസില്‍ ജനിച്ചപ്പോള്‍ തന്നെ ക്രമാതീതമായി തല വളരുന്ന മാരക രോഗത്തോട് കൂടിയായിരുന്നു . നാളുകള്‍ കഴിയും തോറും ഫാസിലിന്‍റെ അസുഖത്തിന്‍റെ തീവ്രത വര്‍ധിച്ചു വരികയായിരുന്നു. നിത്യമായി സ്കൂളില്‍ പോകാന്‍ കഴിയാത്ത വിധം ഫാസിലിന്‍റെ കാലുകള്‍ക്ക് ബലക്ഷയവും സംഭവിച്ചു . കോഴിക്കോടു ജില്ലയില്‍ മരുതോങ്കര പഞ്ചായത്തില്‍ താമസിക്കുന്ന  കൂലി പണിക്കാരനായ ലത്തീഫിന് സ്വന്തമായി ഒരു വീടു പോലുമില്ല .അന്നന്ന്‍ വേണ്ട ആഹാരത്തിനും മരുന്നിനും ലതീഫ്‌ എല്ലു മുറിയെ പണിയെടുത്താലും തികയില്ല .

നാട്ടുകാരുടെയും വീട്ടുകാരുടെയും സഹായത്താല്‍ ഫാസിലിന് ഇതിനോടകം രണ്ട് ഓപ്പറേഷനുകള്‍ നടത്തി .ഫാസിലിന്‍റെ ഓപ്പറേഷനുകളും തുടര്‍ ചികിത്സകളും ഈ കുടുംബത്തെ തീരാ കടക്കെണിയിലെത്തിച്ചു. ഒരു മാസത്തെ മരുന്നിനു തന്നെ മൂവായിരത്തോളം രൂപ മുടക്കേണ്ട അവസ്ഥയിലാണ് ലത്തീഫ്. തലയ്ക്കു ചെയ്ത ഓപ്പറേഷന്‍റെ അനന്തര ഫലമായി ഫാസിലിന്‍റെ വലതു കയ്യും കാലും സ്വാധീന ശേഷിയില്ലാത്ത അവസ്ഥയിലായി . ഇതിനു പുറമേ ഫാസിലിനു അപസ്മാര രോഗവും പിടിപെട്ടു .തന്മൂലം ഫാസിലിന്‍റെ ദൈനംദിന പ്രവര്‍ത്തികള്‍ക്കായി ഒരാള്‍ എപ്പോഴും കൂടെ വേണ്ട അവസ്ഥയിലാണ് .

കാലിന്‍റെ ഓപ്പറേഷനായി കാത്തിരിക്കുന്ന ഫാസിലിന്‍റെ കുടുംബം ഇനിയുള്ള ഓപ്പറേഷനുകള്‍ക്കും ചികത്സകള്‍ക്കും എങ്ങനെ പണം കണ്ടെത്തും എന്നറിയാതെ വിഷമിക്കുകയാണ് .ഫാസിലിനെക്കുറിച്ചറി ഞ്ഞ വോകിംഗ് കാരുണ്യ മുപ്പത്തിരണ്ടാമത് സഹായം ഫാസിലിനു കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു . ക്രിസ്മസും ന്യൂ ഇയറും നമ്മള്‍ ആഘോഷ പൂര്‍വം  കൊണ്ടാടുമ്പോള്‍ ഫാസിലിന് ഒരു പുതു ജീവിതമേകാന്‍ കഴിഞ്ഞാല്‍ , ഈ ക്രിസ്മസ് ദിനങ്ങളില്‍ നമ്മള്‍ ചെയ്യുന്ന ഏറ്റവും നല്ല പുണ്യ പ്രവര്‍ത്തിയായിരിക്കും .

ഈ കുടുംബത്തെ സാമ്പത്തികമായി
സഹായിക്കാന്‍ സന്മനസുള്ളവര്‍ വോക്കിംഗ്

കാരുണ്യചാരിറ്റബിള്‍ സൊസൈറ്റിയുടെ account ലേയ്ക്ക് ഡിസംബര്‍ 20 നു
മുന്പായി പണം നിക്ഷേപിക്കാവുന്നതാണ് . സന്മനസുള്ള

എല്ലാവരുടെയും സഹായം പ്രതീക്ഷിച്ചു കൊള്ളുന്നു.

Our Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Siby Jose:07875707504
Boban Sebastian:07846165720
web: http://www.wokingkarunya.co.uk/
https://www.facebook.com/pages/Woking-Karunya-Charitable-society/193751150726688