Breaking News

Trending right now:
Description
 
Dec 08, 2014

ഒബാമയുടെയും മിഷേലിന്റെയും ജീവിതം സിനിമയാകുന്നു

image അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെയും ഭാര്യ മിഷേലിന്റെയും പ്രണയവും തുടര്‍ന്നുള്ള ജീവിതത്തെയും ആസ്‌പദമാക്കി സിനിമയൊരുങ്ങുന്നു. സൗത്ത്‌ സൈഡ്‌ വിത്ത്‌ യു എന്ന്‌ പേരിട്ടിരിക്കുന്ന സിനിമയില്‍ ഇരുവരുടെയും പ്രണയമാണ്‌ കൂടുതലായും പ്രതിപാദിച്ചിരിക്കുന്നത്‌. 1989ല്‍ ഷിക്കാഗോയില്‍വച്ച്‌ ഒബാമ തന്റെ പ്രണയം മിഷേലിനോട്‌ തുറന്നുപറയുകയും വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്യുകയായിരുന്നു. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 1993 ഒക്ടോബര്‍ മൂന്നിനായിരുന്നു വിവാഹം. അടുത്തവര്‍ഷം ജൂലൈയില്‍ ഷിക്കാഗോയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. റിച്ചാര്‍ഡ്‌ താനെയാണ്‌ തിരക്കഥയെഴുതുന്നത്‌. സംവിധാനം ചെയ്യുന്നതും അദ്ദേഹംതന്നെയാണ്‌. മിഷേലിന്റെ ചെറുപ്പകാലം അഭിനയിക്കാന്‍ നടി ടിക്കാ സംപ്‌റ്ററിനെ തിരഞ്ഞെടുത്തെങ്കിലും ഒബാമയുടെ യുവത്വം ചെയ്യാന്‍ പറ്റിയ ആളെ ഇതുവരെയും കണ്ടെത്താനായില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.