Breaking News

Trending right now:
Description
 
Dec 08, 2014

ദുബായ്‌ ഷോപ്പിങ്‌ മേളയ്‌ക്ക്‌ ജനുവരി ആദ്യം തിരിതെളിയും

image ലോകം കൈക്കുമ്പിളിലൊതുങ്ങുന്ന ദുബായ്‌ ഷോപ്പിങ്‌ മേള ജനുവരി ഒന്നിന്‌ ആരംഭിക്കും. ഒരുമാസം മേള നിണ്ടുനില്‍ക്കുന്ന മേളയില്‍ കാഴ്‌ചകളും കൗതുകങ്ങളു രുചിമേളയും സമ്മാനപ്പെരുമഴയുമുണ്ടാകും. ദുബായ്‌ ഫെസ്റ്റിവല്‍ ആന്‍ഡ്‌ റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ മേല്‍നോട്ടത്തിലാണ്‌ മേള നടക്കുന്നത്‌. ലോകത്തെ ഏതു ഉത്‌പന്നവും വാങ്ങാന്‍ ഇവിടെ അവസരമുണ്ടാകും. എഴുപതിലേറെ മാളുകളും ആറായിരം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും ഉണ്ടാകും. 75 ശതമാനംവരെ വിലക്കുറില്‍ സാധനങ്ങള്‍ ലഭിക്കുമെന്നതാണ്‌ പ്രത്യേകത. ഇന്ത്യയില്‍നിന്നടക്കം കലാകാരന്മാര്‍ മേളയില്‍ പരിപാടികള്‍ അവതരിപ്പിക്കും. ദിവസവും മെഗാ നെറുക്കെടുപ്പു ഉണ്ടാകും. ആഡംബര കാറുകള്‍, സ്വര്‍ണാഭരണങ്ങള്‍ തുടങ്ങിയ ഉള്‍പ്പെടെയാണ്‌ സമ്മാനമായി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. ഒരുലോകം, ഒരുകുടുംബം, ഒരു ഉത്സവം എന്നതാണ്‌ ഫെസ്റ്റിവലിന്റെ പ്രമേയം. ഫെബ്രുവരി ഒന്നിന്‌ സമാപിക്കുന്ന മേളയ്‌ക്ക്‌ ഗ്ലോബല്‍ വില്ലേജ്‌ ഇതിനോടകം തുറന്നിട്ടുണ്ട്‌.