Breaking News

Trending right now:
Description
 
Nov 30, 2012

കൊച്ചിയില്‍നിന്ന്‌ മാലിയിലേയ്‌ക്ക്‌ സ്‌പൈസ്‌ ജെറ്റ്‌ സര്‍വീസ്‌ തുടങ്ങി

image
കൊച്ചി: സ്‌പൈസ്‌ജെറ്റിന്റെ കൊച്ചി-മാലി ഫ്‌ളൈറ്റുകള്‍ ഇന്നലെ മുതല്‍ സര്‍വീസ്‌ തുടങ്ങി. 
ആരോഗ്യവിനോദസഞ്ചാരത്തിന്‌ ഏറെ പ്രാധാന്യമുള്ള മേഖലയാണ്‌മാലി. മാലി നിവാസികള്‍ വിദഗ്‌ധചികിത്സയ്‌ക്കു കേരളത്തെ ആശ്രയിക്കുന്നതിനാല്‍ കൊച്ചിയിലെ ആശുപത്രികള്‍ക്കു ഈ വിമാന സര്‍വീസ്‌ ഏറെ പ്രയോജനകരമാകും. ചെന്നൈയില്‍ നിന്ന്‌ ഉച്ചയ്‌ക്ക്‌ 12.05ന്‌ കൊച്ചിയില്‍ വരുന്ന വിമാനം 12.50ന്‌ മാലിക്കു പുറപ്പെടും. മാലിയില്‍നിന്നു വൈകുന്നേരം 5.05നു കൊച്ചിയില്‍ വരുന്ന വിമാനം 5.50നു ചെന്നൈക്ക്‌ പോകും. ചെന്നൈക്കും കൊച്ചിക്കും ഇടയ്‌ക്കുള്ളത്‌ ആഭ്യന്തര സര്‍വീസാണ്‌

കൊച്ചിയില്‍നിന്ന്‌ ദുബായിലേയ്‌ക്ക്‌ ഡിസംബര്‍ രണ്ടാം ആഴ്‌ചയില്‍ ഫ്‌ളൈറ്റ്‌ സര്‍വീസ്‌ ആരംഭിക്കുമെന്ന്‌ സ്‌പൈസ്‌ജെറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ വി. രാജ പറഞ്ഞു. തുടക്കത്തില്‍ 4,999 രൂപയ്‌ക്കു വരെ ടിക്കറ്റുകള്‍ ലഭ്യമാക്കും. ഒരു ദിശയിലേക്കുള്ള എല്ലാ നികുതികളും അടങ്ങിയ നിരക്കാണിത്‌. 

തിരുവനന്തപുരം- കോഴിക്കോട്‌ സര്‍വീസ്‌ വൈകാതെ തുടങ്ങും. കൊച്ചി-ദുബായ്‌ റൂട്ടില്‍ ഡിസംബര്‍ പത്തു മുതല്‍ പ്രതിദിന സര്‍വീസ്‌ ആരംഭിക്കും.