Breaking News

Trending right now:
Description
 
Dec 07, 2014

രജനി ഇരട്ടവേഷത്തിലെത്തുന്ന ലിംഗ അടുത്ത ആഴ്‌ച പ്രദര്‍ശനത്തിനെത്തും

image വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ലിംഗ 12ന്‌ അയ്യായിരത്തോളം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന്‌ എത്തും. കേരളത്തിലും തമിഴുനാട്ടിലും മാത്രം ആയിരം തീയറ്ററുകളിലാണ്‌ ചിത്രം റീലീസ്‌ ചെയ്യുന്നത്‌. സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത്‌ ഇരട്ടവേഷം കൈകാര്യം ചെയ്യുന്ന ലിംഗയില്‍ അനുഷ്‌ക ഷെട്ടിയും സൊനാക്ഷി സിംന്‍ഹയുമാണ്‌ നായികമാര്‍. ചിത്രീകരണം തുടങ്ങിയനാള്‍ മുതല്‍ നിരവധി പ്രതിസന്ധികളെ തരണം ചെയ്‌താണ്‌ കെ.എസ്‌.രവികുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രദര്‍ശനത്തിന്‌ ഒരുങ്ങുന്നത്‌. കന്നടയിലെ പ്രമുഖ നിര്‍മാതാവ്‌ റോക്ക്‌ ലൈന്‍ വെങ്കിടേഷാണ്‌ നിര്‍മാണം. ചെന്നൈ സിറ്റി സിവില്‍കോടതിയിലും മദ്രാസ്‌ ഹൈക്കോടതിയിലും നിലനില്‍ക്കുന്ന കേസുകള്‍ റിലീസ്‌ നിശ്ചയിച്ചിരിക്കുന്ന ദിവസത്തിനു മുമ്പ്‌ തീര്‍പ്പാകുമെന്ന വിശ്വാസത്തിലാണ്‌ അണിയറപ്രവര്‍ത്തകര്‍. ഈറോസ്‌ ഇന്റര്‍നാഷനല്‍ വിതരണത്തിന്‌ എത്തിക്കുന്ന ചിത്രത്തിന്റെ സാറ്റലൈറ്റ്‌ അവകാശം ജയ ടിവി ഇതിനോടകം സ്വന്തമാക്കികഴിഞ്ഞു. തമിഴ്‌, തെലുങ്ക്‌ പതിപ്പുകളുടെ സാറ്റലൈറ്റ്‌ വില്‍പനയിലൂടെ 60 കോടി രൂപ ലിംഗ നേടുകയും ചെയ്‌തു. എ.ആര്‍.റഹ്മാനാണ്‌ ചിത്രത്തില്‍ ഗാനങ്ങള്‍ നിര്‍വഹിച്ചിരിക്കുന്നത്‌. ഈ ഗാനങ്ങള്‍ ചിത്രം റിലീസ്‌ ചെയ്യുംമുമ്പ്‌ ഹിറ്റാവുകയും ചെയ്‌തു. വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ലിംഗയുടെ ഇന്‍ഷുറന്‍സ്‌ തുക 200 കോടി രൂപയാണ്‌. ലിങ്കയുടെ കഥ മോഷ്ടിച്ചതാണെന്ന്‌ ആരോപിച്ചുള്ള ഹര്‍ജിയാണ്‌ കോടതിയിലുള്ളത്‌. കെ.ആര്‍.രവി രത്തിനം ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിന്റെ നിര്‍മാണത്തെ സംബന്ധിച്ച്‌ മുല്ലൈവാനം 999 എന്ന പേരില്‍ താന്‍ രചിച്ച തിരക്കഥ മോഷ്ടിച്ചാണ്‌ ലിംഗ ഒരുക്കിയതെന്നാണ്‌ കെ.ആര്‍.രവി രത്തിനത്തിന്റെ ആരോപണം.