Breaking News

Trending right now:
Description
 
Dec 07, 2014

ഇന്ത്യാക്കാരി ആഷാ ഭട്ട്‌ മിസ്‌ സുപ്രാനാഷനല്‍

image പോളണ്ടിലെ വാഴ്‌സോയില്‍ നടന്ന മിസ്‌ സുപ്രാനാഷനല്‍ സൗന്ദര്യമത്സരത്തില്‍ ഇന്ത്യയില്‍നിന്നുള്ള ആഷാ ഭട്ടിന്‌ കിരീടം. 70 രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ്‌ ഭട്ടം വിജയം കൈപ്പിടിയിലൊതുക്കിയത്‌. കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യാക്കാരിയെന്ന ബഹുമതിയും ഇതോടെ ആഷാഭട്ടിന്‌ ലഭിച്ചു. 25000 അമേരിക്കന്‍ ഡോളര്‍ സമ്മാനമായി ലഭിക്കും. ആഷയെ കഴിഞ്ഞവര്‍ഷത്തെ സുന്ദരി ഫിലിപ്പീന്‍സ്‌കാരി മുട്യാ ദാറ്റുല്‍ കിരീടമണിയിച്ചു. ബോളിവുഡ്‌ ഫ്യൂഷന്‍ ഡാന്‍സ്‌ അവതരിപ്പിച്ച്‌ സദസിന്റെ കൈയ്യടി നേടിയ ആഷാഭട്ടിനാണ്‌ മിസ്‌ ടാലന്റ്‌ പട്ടവും.