Breaking News

Trending right now:
Description
 
Dec 06, 2014

"കുട്ടനാടിന്റെ വികസനത്തിന് പുതിയ കര്‍ഷക രാഷ്ട്രീയം രൂപപ്പെടുത്തണം"

image ആലപ്പുഴ: കുട്ടനാടിന്റെ വികസനത്തിന് കര്‍ഷകരുടെ പുതിയ രാഷ്ട്രീയം രൂപപ്പെടുത്തണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാ ഹരി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി വിശാല കുട്ടനാടിന്റെ വികസന സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വിവിധ തലങ്ങളില്‍ ഇടപെടലുകള്‍ നടത്തിവരുന്ന കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ (കിഡ്‌സ്) ദര്‍ശനപുരം കാമ്പസിലുള്ള നവീകരിച്ച ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രതിഭാ ഹരി. 

ആലപ്പുഴ ദര്‍ശനപുരം കാമ്പസിലുള്ള കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ (കിഡ്‌സ്) നവീകരിച്ച ഓഫീസ് മന്ദിരം ആശീര്‍വദിച്ച ശേഷം ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ദീപം കൊളുത്തുന്നു. കിഡ്‌സ് പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍, ഉദ്ഘാടക ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പ്രതിഭാ ഹരി, കിഡ്‌സ് സെക്രട്ടറി ഫാ.ജോസ് കൂലിപ്പുരയ്ക്കല്‍ സി.എം.ഐ എന്നിവര്‍ സമീപം.

ജൈവകൃഷിയുടെ സാധ്യതകള്‍ കുട്ടനാട്ടില്‍ വികസിപ്പിക്കാന്‍ കിഡ്‌സ് മുന്‍കൈ എടുക്കണമെന്നു മന്ദിരത്തിന്റെ ആശീര്‍വാദ കര്‍മ്മം നിര്‍വഹിച്ച ശേഷം അധ്യക്ഷ പ്രസംഗം നടത്തിയ ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ആവശ്യപ്പെട്ടു.

സമ്മേളനത്തില്‍ കിഡ്‌സ് പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍, സെക്രട്ടറി ഫാ. ജോസ് കൂലിപ്പുരയ്ക്കല്‍ സി.എം.ഐ., ദര്‍ശനപുരം സുപ്പീരിയര്‍ ഫാ. ജോസഫ് മലയാംപുറം സി.എം.ഐ., കെ.സി.എ പ്രസിഡന്റ് ജോസ്ഫ് കുഞ്ചറിയ, വൈസ് പ്രസിഡന്റുമാരായ അഡ്വ. പ്രദീപ് കൂട്ടാല, പി.ഡി.ജോസഫ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടോം ജോസഫ്, ജോജോ പൂപ്പള്ളി, ബിബി ജോസ്, കെ.ജെ.ജോസഫ്, ആന്‍സന്‍ ആന്റണി, പി.എം.കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. അന്ന ജോസഫ് പ്രാര്‍ഥനാ ഗാനം ആലപിച്ചു.