Breaking News

Trending right now:
Description
 
Dec 06, 2014

കിഡ്‌സ്: നവീകരിച്ച ഓഫീസ് ഉദ്ഘാടനവും സമ്മേളനവും

image ആലപ്പുഴ: കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി വിശാല കുട്ടനാടിന്റെ വികസന സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വിവിധ തലങ്ങളില്‍ ഇടപെടലുകള്‍ നടത്തിവരുന്ന കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ (കിഡ്‌സ്) നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ആശീര്‍വാദ കര്‍മ്മവും പൊതുസമ്മേളനവും 2014 ഡിസംബര്‍ ആറിനു ശനിയാഴ്ച നടത്തുമെന്നു പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍, സെക്രട്ടറി ഫാ. ജോസ് കൂലിപ്പുരയ്ക്കല്‍ സി.എം.ഐ എന്നിവര്‍ അറിയിച്ചു.

സനാതനപുരം ദര്‍ശനപുരം കാമ്പസില്‍ പുതുക്കിപ്പണിത ഓഫീസ് കെട്ടിടം ഉച്ചകഴിഞ്ഞ് 3.30-ന് ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ആശീര്‍വദിക്കും. തുടര്‍ന്നു ചേരുന്ന പൊതുസമ്മേളനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാ ഹരി ഉദ്ഘാടനം ചെയ്യും.