Breaking News

Trending right now:
Description
 
Dec 06, 2014

മുലപ്പാലും വില്‍പ്പനയ്‌ക്ക്‌; ഒരുകുപ്പി പാലിന്‌ 1200 രൂപ

image ക്രിസ്‌മസ്‌ ആഘോഷത്തിനു പണം കണ്ടെത്താന്‍ ലണ്ടനില്‍ ഇരുപത്തിയാറുകാരി മുലപ്പാല്‍ വില്‍ക്കാന്‍ തീരുമാനിച്ചു. നാലു കുട്ടികളുടെ അമ്മയായ റെബേക്ക ഹഡ്‌സണ്‍ മുലപ്പാല്‍ വില്‍ക്കാന്‍ തീരുമാനിച്ചതായി വെളിപ്പെടുത്തിയത്‌. 12.50 പൗണ്ടാണ്‌ (1200 രൂപ) ഒരുകുപ്പി പാലിന്‌ വില. എട്ടുപേര്‍ ഇവരുടെ മുലപ്പാല്‍ സ്ഥിരമായി വാങ്ങുന്നുണ്ട്‌. മുലപ്പാല്‍ വിറ്റ്‌ 3700 പൗണ്ട്‌ റെബേക്ക സമ്പാദിച്ചതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഒന്നര വയസുള്ള ഇളയ കുട്ടി കുടിച്ചശേഷം മിച്ചമുള്ള പാലാണ്‌ വില്‍ക്കുന്നതെന്ന്‌ റെബേക്ക പറഞ്ഞു. ലണ്ടനില്‍ മുലപ്പാല്‍ വില്‌പന ആദ്യമായല്ല. ആഭരണം വാങ്ങാന്‍ പണം കണ്ടെത്തുന്നതിനായി മുലപ്പാല്‍ വിറ്റ മറ്റൊരു അമ്മയെക്കുറിച്ചുള്ള വാര്‍ത്ത ഇംഗ്ലീഷ്‌ മാധ്യമങ്ങളില്‍ ഈ വര്‍ഷമാദ്യം വന്നിരുന്നു.